swayamvara
pulimoottil

മക്കള്‍ക്ക് ഇനി ഇഷ്ടമുള്ള പേര് നല്‍കാനാവില്ല; അമേരിക്കയില്‍ 11 പേരുകള്‍ക്ക് നിയമ വിലക്ക്‌

മക്കള്‍ക്ക് ഇനി ഇഷ്ടമുള്ള പേര് നല്‍കാനാവില്ല; അമേരിക്കയില്‍ 11 പേരുകള്‍ക്ക് നിയമ വിലക്ക്‌

എബി മക്കപ്പുഴ

ഡാളസ്: വ്യക്തി സ്വാതന്ത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന അമേരിക്കയില്‍ മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ക്ക് ഇഷ്ടമുള്ള എന്ത് പേരും നല്‍കാന്‍ പറ്റില്ല. ഏതൊക്കെ പേരിടാം, ഇടാന്‍ പാടില്ല എന്ന കാര്യത്തില്‍ നിയമം പോലും അമേരിക്കയിലെ ചില സംസ്ഥാനങ്ങള്‍ പാസാക്കിയിട്ടുണ്ട്. 11 പേരുകള്‍ക്ക് യു.എസ്സില്‍ സമ്പൂര്‍ണ്ണ നിയന്ത്രണമുണ്ട്.

കിംഗ്, ക്വീന്‍ എന്നവയ്ക്ക് ന്യൂജേഴ്സിയിലും ടെക്സസിലും നിരോധനമുണ്ട്. ചില രാജ്യങ്ങളില്‍ ഔദ്യോഗിക സ്ഥാനപ്പേരായതുകൊണ്ടാണ് ഈ പേരുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജീസസ് ക്രൈസ്റ്റ് എന്ന പേര് വിശ്വാസവുമായി ബന്ധമുളഅലതായതിനാല്‍ ഈ പേരിടാന്‍ നിയമം അനുവദിക്കുന്നില്ല. മൂന്നാമന്‍ എന്നര്‍ത്ഥം വരുന്ന റോമന്‍ ലെറ്ററിലെ III എന്ന പേര് കുഞ്ഞിന് ഇടാനും അനുമതിയില്ല. ഇതൊരു നിയമാനുസൃത പേരായി യു.എസ് ഭരണകൂടം അംഗീകരിക്കാത്തതാണ് കാരണം.

ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ കൊച്ചുകുട്ടികളുടെ പോലും മനസ്സില്‍ ഉയരുന്ന ചിത്രമാണ് ക്രിസ്മസ് ഫാദറിന്റേത്. അദ്ദേഹത്തിനു നല്‍കപ്പെട്ടിരിക്കുന്ന പേര് ‘സാന്റാ ക്ലോസ്’ എന്നാണ്. ഈ പേര് നിയമവൃത്തങ്ങളിലും മറ്റും ആശയക്കുഴപ്പം ഉണ്ടാക്കാനിടയുള്ളതുകൊണ്ടാണ് ഇതിനും നിയന്ത്രണമുണ്ട്. മജസ്റ്റി എന്നത് അധികാരത്തിന്റെ ഭാഗമായി അടയാളപ്പെടുത്തന്നത് ആയതിനാല്‍ യുഎസിലെ ഒട്ടുമിക്ക സ്റ്റേറ്റിലും ഈ പേരിന് നിരോധനമുണ്ട്.

ക്രൂരതയുടേയും കുട്ടക്കൊലയുടേയും പര്യായമായി അറിയപ്പെടുന്ന ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ പേര് കുട്ടികള്‍ക്ക് ഇടുന്നതിന് അമേരിക്കയിലുടനീളം വിലക്കുണ്ട്. എക്കാലത്തും വെറുപ്പിന്റേയും ക്രൂരതയുടേയും പേരായതുകൊണ്ടാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന പേര് കൂഞ്ഞുങ്ങള്‍ക്ക് ഇടുന്നതു നിയമം മൂലം തടഞ്ഞിട്ടുണ്ട്

സംഖ്യകളോ ചിഹ്നങ്ങളോ കുഞ്ഞുങ്ങളുടെ പേരായി നല്‍കാന്‍ പാടില്ല. നിരോധനമുള്ള മറ്റൊരു പേരാണ് ‘മിശിഹ’. 2013-ല്‍ ടെന്നസിയിലെ കോടതി വിധിയിലൂടെ മിശിഹ എന്ന പേര് കുഞ്ഞുങ്ങള്‍ക്ക് ഇടാന്‍ പാടില്ലെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടാണ് ഈ പേരിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഡിജിറ്റല്‍ രംഗത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അറ്റ് @ എന്നതിനും വിലക്കുണ്ട്. നോര്‍ത്ത് കാരലീന, ഒഹായോ, ടെക്സസ്, വെര്‍ജീനിയ, മിനസോട്ട തുടങ്ങിയ സംസ്ഥാനങ്ങള്‍ അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ പേരുകള്‍ കുട്ടികള്‍ക്ക് ഇടുന്നതു നിയമ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

11 names banned in USA like, Jesus Christ, III, Santa Claus, Majesty, Adolf Hitler etc

Share Email
LATEST excelnclexrn
More Articles
Top