നിലമ്പൂരില്‍ പോളിംഗ് 75.27 ശതമാനം : അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിലമ്പൂരില്‍ പോളിംഗ് 75.27 ശതമാനം : അന്തിമ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശശതമാനം പോളിംഗ്. പോളിംഗ് ശതമാനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്ക ഇന്നാണ് പുറത്തു വന്നത്. ശക്തമായ മഴ ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയിലും വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തി തങ്ങളുടെ വോട്ടു രേഖപ്പെടുത്തിയതോടൊണ് ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ് നടന്നത്.  

കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു പോളിംഗ്.തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. ഇന്നലെ രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്,ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്, ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ,സ്വതന്ത്രനായി പി.വി അന്‍വര്‍ എന്നിവരാണ് ശക്തമായയി മത്സര രംഗത്ത് ഉണ്ടായിരുന്നത്.

75.27 percent polling in Nilambur: Election Commission releases final figures
Share Email
Top