പദ്മശ്രീ പുരസ്‌കാര ജേതാവായ സ്വാമി കാര്‍ത്തിക് മഹാരാജ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്

പദ്മശ്രീ പുരസ്‌കാര ജേതാവായ സ്വാമി കാര്‍ത്തിക് മഹാരാജ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാളില്‍ പദ്മശ്രീ പുരസ്‌കാര ജേതാവും ഭാരത് സേവാശ്രമ സംഘം സന്യാസിയുമായ കാര്‍ത്തിക് മഹാരാജ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. അധ്യാപികയായി ജോലി നല്കാമെന്നു പറഞ്ഞാണ് പീഡനം നടത്തിയതെന്നാണ യുവതിയുടെ പരാതി. എന്നാല്‍ മഹാരാജ് ഇത് നിഷേധിച്ചിരിക്കുകയാണ്.

2013 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തിനിടെ 12 തവണ മഹാരാജ് പീഡിപ്പിച്ചതായും ഇക്കാര്യം പുറത്തു പറയരുതെന്നു ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.സ്‌കൂളില്‍ അധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത് മഹാരാജ് തന്നെ മുര്‍്ഷിദാബാദിലെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും അവിടെ താമസത്തിന് സൗകര്യം നല്‍കിയെന്നും യുവതി പറഞ്ഞു.

രാത്രിയില്‍ തന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറി മഹാരാജ് ആദ്യമായി പീഡിപ്പിച്ചു. തുടര്‍ന്ന് പരാതിപ്പെട്ടാല്‍ ജീവനൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പോലീസില്‍ നല്കിയ പരാതിയില്‍ യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ കാര്‍ത്തിക് മഹാരാജ് തള്ളി.

താന്‍ ഒരു സന്യാസിയാണെന്നും സന്യാസ ജീവിതത്തില്‍ ഇത്തരം വെല്ലുവിളികള്‍ അപൂര്‍വമല്ലെന്നുമായിരുന്നു കാര്‍ത്തികിന്റെ പ്രതികരണം. ആശ്രമത്തില്‍ താമസ സൗകര്യം നല്കിയെന്നതു സത്യമാണ്. യുവതി ഉന്നയിച്ച ആരോപണങ്ങള്‍ അസത്യമാണ്,” മഹാരാജ് പ്രതികരിച്ചു. യുവതിക്കെതിരേ നിയമനടപടികള്‍ കൈക്കൊള്ളഉമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ സ്വാമിക്കെതിരേ പീഡനപരാതിയുമായി മറ്റൊരു യുവതി രംഗത്തു വന്നത്.

A woman has come forward with a complaint alleging that Padma Shri awardee Swami Karthik Maharaj raped her.
Share Email
LATEST
Top