ടെഹ്റാന്: ഇസ്രയേല്‍ – ഇറാന് യുദ്ധം അവസാനിപ്പിക്കാനുള്ള അണിയറ ചര്‍ച്ചകള്‍ സജീവമായതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങളും പിന്‍വാങ്ങാമെന്ന് ഇറാന് സന്നദ്ധത അറിയിച്ചതായി സൂചന.
ഇറാന് തങ്ങളുടെ നിര്‍ദേശവുമായി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപറേഷനെ സമീപിച്ചതായുള്ള സൂചനകള്‍ പുറത്തു വന്നു. സെക്രട്ടറി ജനറലുമായി ഇറാന് വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. ഇനിയറിയേണ്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പില്‍ എത്തുമോ എന്നതാണ്. ഇതിനിടെ ഇസ്രയേല്‍ ഇറാന് ആണവ റിയാക്ടറിനു സമീപമുള്ള പൗരന്മാരോട് തഒഴിയാന് ഇസ്രയേല്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ എട്ട് ഇസ്രയേല്‍ പൗരന്മാരുടെ ജീവനുകള്‍ നഷ്ടമായിരുന്നു. ആക്രമണത്തില്‍ 200 ലധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ കവചം തകര്‍ത്താണ്് ഇറാന്റെ പ്രത്യാക്രമണം. സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ് അതിശക്തമായ ആക്രമണം നടന്നത്. ഹൈഫ ഓയില്‍ റിഫൈനറി ലക്ഷ്യമിട്ട് ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന് അവകാശപ്പെട്ടു. ഇസ്രയേലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന് അവകാശപ്പെടുന്നു.
ഇസ്രയേല്‍ ഇറാന്റെ എണ്ണ സംഭരണികളും ഊര്‍ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങളില്‍ ടെഹ്റാന് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കനത്ത നാശമുണ്ടായി. ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയം ആസ്ഥാനവും ഇസ്രയേല്‍ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഫീല്‍ഡ് ആയ സൗത്ത് പാര്‍സ്, ഫജ്ര്‍ ജാം ഗ്യാസ് റിഫൈനിംഗ്, അബാദാന്‍ ഓയില്‍ റിഫൈനറി എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു.
Active move to end Israel-Iran war