swayamvara
pulimoottil

ലോറിയും കാറും കൂട്ടിയിടിച്ച് നടന്‍ ഷൈന്‍ ടോമിന്റെ പിതാവ് മരിച്ചു, ഷൈന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്

ലോറിയും കാറും കൂട്ടിയിടിച്ച് നടന്‍ ഷൈന്‍ ടോമിന്റെ പിതാവ് മരിച്ചു, ഷൈന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്

ധര്‍മ്മപുരി:  നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറ് ലോറിയുമായി കൂട്ടിയിടിച്ച് ഷൈന്റെ പിതാവ്  സി. പി ചാക്കോ മരിച്ചു. ഷൈന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് പരിക്ക്. ബാംഗളൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ ധര്‍മപുരിയില്‍ വെച്ചാണ അപകടം സംഭവിച്ചത്.

 ഇന്ന് രാവിലെ ആറോടെ  സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. തൃശൂരില്‍ നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഷൈന്‍ ടോമിന്റെ  കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമിനും പിതാവിനുമൊപ്പം അമ്മയും സഹോദരനും  വാഹനത്തില്‍ ഉണ്ടായിരുന്നു. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കര്‍ണാടക രജിസ്‌ട്രേഷന്‍ ഉള്ള ലോറിക്ക് പിന്നില്‍  കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ്  വിവരം. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ രാത്രിയാണ് ഇവര്‍ തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്.

Share Email
LATEST excelnclexrn
More Articles
Top