ഹിന്ദുക്കളെയും ശ്രീരാമദേവനെയും അധിക്ഷിച്ചയാൾ; ന്യൂയോർക്ക് മേയറായി മത്സരിക്കുന്ന സൊഹ്‌റാൻ മംദാനിയ്‌ക്കെതിരെ നടി കങ്കണ റണാവത്ത് എംപി

ഹിന്ദുക്കളെയും ശ്രീരാമദേവനെയും അധിക്ഷിച്ചയാൾ; ന്യൂയോർക്ക് മേയറായി മത്സരിക്കുന്ന സൊഹ്‌റാൻ മംദാനിയ്‌ക്കെതിരെ നടി കങ്കണ റണാവത്ത് എംപി

ന്യൂദൽഹി : ന്യൂയോർക്ക് മേയറായി മത്സരിക്കുന്ന സൊഹ്‌റാൻ മംദാനിക്കെതിരെ വിമർശനവുമായി നടി കങ്കണ റണാവത്ത് എംപി രംഗത്ത്. മേയർ സ്ഥാനാർത്ഥി മത്സരവുമായി ബന്ധപ്പെട്ട് സൊഹ്‌റാൻ കഴിഞ്ഞ ദിവസം പ്രാഥമിക വിജയം നേടിയിരുന്നു. മേയർ സ്ഥാനത്തേക്കുള്ള അവസാന പോരാട്ടം നവംബറിലാണ്.

പണ്ട് ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ സൊഹ്‌റാൻ മംദാനി ഹിന്ദുക്കൾക്ക് എതിരെ പണ്ട് നടത്തിയ അധിക്ഷേപത്തിന്റെ ഒരു ട്വിറ്റർ പോസ്റ്റ് തപ്പിയെടുത്താണ് കങ്കണ, സൊഹ്‌റാൻ മംദാനിയ്‌ക്കെതിരെ രംഗത്തെത്തിയത്. അന്ന് ടൈം സ്‌ക്വയറിൽ പ്രകടനമായി എത്തി ഹിന്ദുക്കളെ ബസ്റ്റാഡുകൾ (തെമ്മാടികൾ) എന്ന് സൊഹ്‌റാൻ മംദാനി അധിക്ഷേപിച്ചിരുന്നു. ഹിന്ദുക്കൾ ആരാധിക്കുന്ന ശ്രീരാമദേവനെയും സൊഹ്‌റാൻ അന്ന് അധിക്ഷേപിച്ചിരുന്നു.

‘പത്മശ്രീ പുരസ്‌കാരം കൂടി നേടിയ പ്രമുഖ സംവിധായക മീരാനായരുടെ മകനാണ് സൊഹ്‌റാൻ മംദാനി. മുസ്ലിമായ മെഹ്മൂദ് മംദാനിയെയാണ് മീരാ നായർ വിവാഹം ചെയ്തത്. ഗുജറാത്തിലെ മുസ്ലിമായ മെഹ്മൂദ് മംദാനി എഴുത്തുകാരനാണ്. പക്ഷെ സൊഹ്‌റാൻ മംദാനി എന്ന പേര് ഇന്ത്യക്കാരൻ എന്നതിനേക്കാൾ പാകിസ്ഥാനിയെപ്പോലെ തോന്നിക്കുന്നു.’ കങ്കണ റണാവത്ത് പറയുന്നു.

സിനിമാ സംവിധായിക മീരാനായരുടെ മകനായ 33കാരനായ സൊഹ്‌റാൻ മംദാനി യുഎസിൽ ഡമോക്രാറ്റിക് പാർട്ടി പ്രവർത്തകനാണ്. ഇപ്പോൾ ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് സൊഹ്‌റാൻ മംദാനി. റിപ്പബ്ലിക് പാർട്ടി അധികാരത്തിൽ ഇരിക്കുന്നതിനാൽ, ട്രംപുൾപ്പെടെ സൊഹ്‌റാന്റെ ഡമോക്രാറ്റിക് സ്ഥാനാർത്ഥിത്വം ഉറ്റുനോക്കുന്നു. മേയർ സ്ഥാനാർത്ഥി മത്സരവുമായി ബന്ധപ്പെട്ട് സൊഹ്‌റാൻ കഴിഞ്ഞ ദിവസം പ്രാഥമിക വിജയം നേടിയിരുന്നു. ഇത് ട്രംപിനെ ഉൾപ്പെടെ അസ്വസ്ഥനാക്കിയിരിക്കുകയാണ്.

വിജയിച്ചതിനുശേഷം, മന്ദാനി തൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടേയും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ചായ്‌വിൻ്റെയും പേരിൽ തിരിച്ചടി പരമ്പര തന്നെ നേരിടുകയാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുതൽ ന്യൂയോർക്ക് സിറ്റിയിലെ നിലവിലെ മേയർ മേയർ എറിക് ആഡംസ്, സഹ ഡെമോക്രാറ്റുകൾ വരെ, പ്രായോഗികമല്ലാത്ത മന്ദാണിയെ വിമർശിച്ചിട്ടുണ്ട്.

Actress Kangana Ranaut MP against Sohran Mandani, who is running for mayor of New York, who insulted Hindus and Lord Ram

Share Email
Top