നിലമ്പൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ നീലപ്പെട്ടി വിവാദമായിരുന്നു സജീവ ചര്‍ച്ചയായതെങ്കില്‍ നിലമ്പൂരില്‍ അത് ചാരപ്പെട്ടിയുടെ രൂപത്തിലായി. ഇന്നലെ രാത്രി യുഡിഎഫിന്റെ യുവജന നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിലെ പെട്ടി പുറത്തെടുത്ത് പരിശോധിച്ചതാണ് വിവാദമായിരിക്കുന്നത്. ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് എന്നിവര്‍ സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞു നടത്തിയ പരിശോധനയിലാണഅ ചാര നിറത്തിലുള്ള പെട്ടിയെച്ചൊല്ലിയുള്ള തര്‍ക്കം തുടങ്ങിയത്.
ഇന്നലെ രാത്രി പത്തോടെ നിലമ്പൂര്‍ വട പുറത്തായിരുന്നു വാഹനം തടഞ്ഞുള്ള പരിശോധന. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. ചാര നിറത്തിലുള്ള പെട്ടിയില്‍ നിന്ന് വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് കണ്ടെത്തിയത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.
ഷാഫി പറമ്പിലിന്റെ വാഹനത്തിലാണ് പരിശോധന നടന്നത്. . വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരും രാഹുല്‍ മാങ്കൂട്ടവും തമ്മില്‍ വാക്കു തര്‍ക്കം നടത്തുന്നതും കാണാം. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു.
ഒറ്റരാത്രികൊണ്ട് എംപിയും എംഎല്‍എയും ആയവരല്ല ഞങ്ങള്‍, അവര്‍ പെട്ടിതുറന്ന് പരിശോധിക്കട്ടെയെന്ന് ാഷഫി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.
After the blue bag controversy in Palakkad, the browne bag ‘ is being discussed in Nilambur.