അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. എയര്‍ ഇന്ത്യ ലൈനര്‍ ബോയിങ് 787 വിമാനത്തില്‍ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 170-ലധികം പേര് മരണപ്പെട്ടുവെന്നാണ് ഒടുവുല് ലഭ്യമായ വിവരം. അഹമ്മദാബാദ്-ലണ്ടന്‍ വിമാനത്തില്‍ 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, 7 പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും 2 പൈലറ്റുമാരും10 ക്യാബിന് ക്രൂവും ഉണ്ടായിരുന്നു. 11 വര്‍ഷം മുമ്പാണ് ഈ വിമാനം എയര്‍ ഇന്ത്യ വാങ്ങിയത്.
ഇന്ത്യയെ ഞെട്ടിച്ച അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ആശുപത്രിയില്‍ ചികിസയിലാണ്. 2016 ഓഗസ്റ്റ് മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി, 2022-ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു.
ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ATC-യില്‍ വിമാനത്തില്‍ നിന്നുള്ള അപായസന്ദേശം അഥവാ MAYDAY Call കിട്ടുന്നു. തൊട്ടുപിന്നാലെ ബന്ധം വിച്ഛേദിക്കപ്പെട്ടു. വിമാനം ഇടിച്ചു കയറിയത് ബി.ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ്. തകര്‍ന്ന് വീണ നിമിഷം തന്നെ വിമാനത്തിന് തീപിടിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്നുള്ള അഗ്നി സുരക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയെ വിളിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവിയെയും അഹമ്മദാബാദ് പോലീസ് കമ്മീഷണറെയും ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ക്യാപ്റ്റന്‍ സുമീത് സഭര്വാലിന് 8200 മണിക്കൂര്‍ വിമാനം പറത്തിയ പരിചയസമ്പത്തുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിക്കുന്നത്. ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറിന് 1100 മണിക്കൂര്‍ വിമാനം പറത്തിയ പരിചമുണ്ട്.
Ahmedabad air india plane crash death toll rising