അഹമ്മദാബാദ് വിമാനാപകടം: തിരിച്ചറിഞ്ഞത് 80 പേരുടെ മൃതദേഹങ്ങള്‍, 33 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്കി

അഹമ്മദാബാദ് വിമാനാപകടം: തിരിച്ചറിഞ്ഞത് 80 പേരുടെ മൃതദേഹങ്ങള്‍, 33 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്കി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണപ്പെട്ടവരില്‍ 80 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ബന്ധുക്കളുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. വിമാനാപകടത്തില്‍ 274 പേര്‍ മരണപ്പെട്ടതായാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗീകമായി അറിയിച്ചിട്ടുള്ളത്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. രൂപാണിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞതില്‍ 33 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കി. കൂടുതല്‍ പേരുടെ ഡിഎന്‍എ പരിശോധന ഇന്ന് പൂര്‍ത്തിയാകും. അപകടത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.


ഇതിനിടെ ദുരന്തത്തിനു പിന്നാലെ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു പേരെയാണ് കാണാതായത്.


അതിനിടെ വിമാന ദുരന്തത്തെ കുറിച്ചന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. നേതൃത്വത്തില്‍ രൂപീകരിച്ച സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. നല്‍കിയിരിക്കുന്നത്.

Ahmedabad plane crash: 80 bodies identified, 33 bodies handed over to relatives

Share Email
LATEST
More Articles
Top