അഹമ്മദാബാദ് വിമാന അപകടം അന്വേഷിക്കാന്‍ ഉന്നത തല സമിതി രൂപീകിച്ചു: റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍

അഹമ്മദാബാദ് വിമാന അപകടം അന്വേഷിക്കാന്‍ ഉന്നത തല സമിതി രൂപീകിച്ചു:  റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍

ന്യൂഡല്‍ഹി: നൂറുകണക്കിന് ആളുകളുടെ ജീവന്‍ പൊലിഞ്ഞ അഹമ്മദാബാദിലെ വിമാന അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം ഉന്നത തല സംഘം രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിതലവനായ സമിതി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത പ്രതിനിധികളെയും സമിതിയിലല്‍ ഉള്‍പ്പെടുത്തും. അപകടം അന്വേഷിക്കാന്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റിയാണ് രൂപീകരിക്കുക.

ഫ്‌ളൈറ്റ് ഡേറ്റാ, കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് റെക്കോര്‍ഡുകള്‍, സാക്ഷി മൊഴി എന്നിവ അന്വേഷണ സമിതി പരിശോധിക്കും. വിമാനത്തിന്റെ തകരാര്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയും സമിതി പരിശോധിക്കും.

ഇതിനിടെ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുളള ഡിഎന്‍എ പരിശോധന തുടരുകയാണ്. ഇതിനോടകം തിരിച്ചറിഞ്ഞ ആറു പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്കി. ബാക്കി മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനാഫലം വരുന്നതനുസരിച്ച് ബന്ധുക്കള്‍ക്ക് കൈമാറും.


Ahmedabad plane crash: High level committee formed

Share Email
Top