അഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡേറ്റ ഡൗണ്‍ലോഡ് ചെയ്തു, അന്വേഷണത്തിൽ നിര്‍ണായക വഴിത്തിരിവ്

അഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡേറ്റ ഡൗണ്‍ലോഡ് ചെയ്തു, അന്വേഷണത്തിൽ നിര്‍ണായക വഴിത്തിരിവ്

ന്യൂഡല്‍ഹി: ഇരുന്നൂറ്റി എഴുപത്തഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് ദുരന്തത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്‌സിലെ ഡേറ്റാകകള്‍ ഡൗള്‍ ലോഡ് ചെയ്‌തെടുത്തു. ഇതോടെ വിമാന അപകടം സംബന്ധിച്ചുള്ള അന്വേഷണത്തിന് വേഗതയേറും. ബ്ലാക് ബോക്‌സിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഡേറ്റാകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഈ ആശങ്കയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഡേറ്റാകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞതായി ഔദ്യോഗീക സ്ഥിരീകരണം ഉണ്ടായത്.

അപകടകാരണം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കായി ബ്ലാക്ക് ബോക്സില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഡേറ്റകള്‍ വിശദമായി പരിശോധിക്കാന്‍ തുടങ്ങിയതായി വ്യോമയാന മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.ഇന്ത്യന്‍ വ്യോമയാന സുരക്ഷ അതോറിറ്റിയും വിദഗ്ധ സംഘവുമാണ് ഇപ്പോള്‍ ഡേറ്റകള്‍ പരിശോധിക്കുന്നത്.

അപകടം നടന്ന് 12 ദിവസം പിന്നിടുമ്പോഴാണ് അന്വേഷണം ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഡേറ്റയിലൂടെ അപകടത്തിനു മുമ്പുള്ള മിനിറ്റുകളില്‍ വിമാനത്തില്‍ നടന്ന കാര്യങ്ങള്‍ വിശദമായി മനസിലാക്കാന്‍ സാധിക്കും. അപകടകാരണം സംബന്ധിച്ച് വ്യക്തത വരുത്താനും ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനും ഡേറ്റാ വിശകലനത്തിലൂടെ കഴിയുമെന്നു വ്യോമയാന മന്ത്രാലയ വക്താവ് വ്യക്തമാക്കി.

Ahmedabad plane crash: Plane’s black box data downloaded

Share Email
LATEST
Top