ആകാശ ദുരന്തം: ഇതുവരെ കണ്ടെത്തിത് 265 മൃതദേഹങ്ങള്‍, പൈലറ്റിന്റെയും കോ പൈലറ്റിന്റെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ആകാശ ദുരന്തം: ഇതുവരെ കണ്ടെത്തിത് 265 മൃതദേഹങ്ങള്‍, പൈലറ്റിന്റെയും കോ പൈലറ്റിന്റെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ 265 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ സംബന്ധിച്ച് പൂര്‍ണമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കെട്ടിടത്തില്‍ ഇടിച്ച് തകര്‍ന്ന് കത്തിക്കരിഞ്ഞ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ എന്‍ഡിആര്‍എഫ് സ്‌പെഷല്‍ സ്‌ക്വാഡ് തെരച്ചില്‍ തുടരുകാണ്. . അപകടത്തില്‍ മരണപ്പെട്ടവരെ തിരിച്ചറിയാനായി അവരുടെ ബന്ധുക്കളില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു തുടങ്ങി. ഇതുവരെ 200 സാമ്പിളുകള്‍ ലഭിച്ചു

അപകടത്തില്‍ മരിച്ച പൈലറ്റിന്റെയും കോപൈലറ്റിന്റെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ മിക്കവയും സീറ്റ് ബെല്‍റ്റിട്ട നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ സംഭവസ്ഥലത്തെത്തുകയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അപകടം സംബന്ധിച്ച് ഉന്നത തല അന്വേഷണം ഇന്ന് പ്രഖ്യാപിച്ചേക്കും.

Air disaster 265 bodies recovered, bodies of pilot and co-pilot identified

Share Email
LATEST
More Articles
Top