അഹമ്മദാബാദ്: ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരുണ്ടായിരുന്നു. വിമാനത്താവളത്തിന്റെ മതിലിൽ ഇടിഞ്ഞായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം.
രണ്ട് മണിയോടെയായിരുന്നു അപകടം. തകര്‍ന്നത് എയര്‍ ഇന്ത്യയുടെ ബോയിങ് 787 എഐ 171 ഡ്രീംലൈനര്‍ വിമാനം. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.
Air India Crashed At Ahmadabad Airport