അഹമ്മദാബാദ്: അഹാദാബാദ് വിമാന ദുരന്തത്തിന് ശേഷം എയര്‍ ഇന്ത്യ 171 നമ്പര്‍ ഉപേഷിക്കാനൊരുങ്ങുന്നു. രാജ്യത്തെ ഞെട്ടിച്ച മഹാദുരന്തത്തിന്റെ ഓര്‍മകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പര്‍ നല്‍കാനാണ് എയര്‍ ലൈനിന്റെ തീരുമാനം.
അതേസമയം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്വിക്ക്) വിമാനത്തിന്റെ നമ്പര്‍ AI 159 എന്നാകും. ലണ്ടനില്‍ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പര്‍ AI 160 എന്നും നല്‍കും. ഈ മാറ്റം ഉടന്‍ തന്നെ പ്രാവര്‍ത്തികമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും വിമാനത്തിന്റെ പുതിയ നമ്പര്‍ മാറ്റുന്ന തീരുമാനത്തെക്കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗികമായി അഭിപ്രായം പറഞ്ഞിട്ടില്ല.
അപകടത്തിന്റെ വിവരങ്ങള്‍ എയര്‍ ഇന്ത്യയില്‍ നിന്ന് അന്വേഷണ ഏജന്‍സി തേടി. അപകടം സംഭവിക്കുന്നതിന് മുന്‍പ് വിമാനം പറത്തിയിരുന്ന പൈലറ്റ്മാരുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങളാണ് തേടിയിരിക്കുന്നത്. വിമാനം സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നോ എന്നതിനെക്കുറിച്ച് അറിയാനാണ് വിവരം തേടിയത്.

അപകടത്തിനു മുന്‍പുള്ള 8 ദിവസത്തെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സി തേടിയത്. അതേസമയം രാജ്യത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബോയിംഗ് 787 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Air India is discontinuing flight number AI 171 following Ahmedabad tragic crash