സാന്‍ അന്റോണിയോ(ടെക്സസ്) : സാന്‍ അന്റോണിയോയില്‍ നാശം വിതച്ചു പെയ്തിറങ്ങിയ മഴയില്‍ 11 ജീവനുകള്‍ നഷ്ടമായി. നരവധിപ്പേരെ കാണാതായി. അതിശക്തമായ കാറ്റോടുകൂടി പെയ്ത മഴയില്‍ വ്യാപക നാശമാണ് ഉണ്ടായത്. നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീതിയുമായി.
വ്യാഴാഴ്ച പുലര്‍ച്ചെ ഇടിമിന്നലോടുകൂടിയാണ് കനത്ത മഴ ആരംഭിച്ചത്. ഇപ്പോഴും മഴയ്ക്ക് ശമനമില്ല. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടയിയിലായി.നാഷ്ണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് പ്രകാരം, ടെക്സസ് തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായത്.
വെള്ളപ്പൊക്കത്തില്‍ പെട്ട് മരണപ്പെട്ടവരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് സംസ്ഥാന ദുരന്തനിവാരണ വിഭാഗവും നഗര ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും സ്ഥിരീകരിച്ചത്.
പെറിന് ബൈറ്റല് റോഡിന് സമീപത്തുള്ള സലാഡോ ക്രീക്കിലും ലിയോണ്‍ ക്രീക്കിലുമാണ് പ്രധാനമായും തിരച്ചിലുകള്‍ നടക്കുന്നത്. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ കീഴിലുളള വിവിധ സംഘങ്ങളാണ് തെരച്ചിലില്‍ പങ്കാളികളായത്. രൂക്ഷമായ വെള്ളക്കെട്ടു മൂലം നഗരത്തിലെ 18 പ്രധാന പാതകള്‍ അടച്ചിട്ടിരിക്കയാണ്.
സാന്‍ അന്റോണിയയില്‍ ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍ മേയര്‍ റണ്‍ നൈറന്ബര്ഗ അനുശോചിച്ചു. ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതായും സാന്‍ അന്റോണിയോ നദിയിലും സിബോളോ ക്രീക്കിലും വെള്ളം കരകവിഞ്ഞൊഴുകാനുള്ള സാധ്യത തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
At least 11 confirmed dead in San Antonio flooding