ലോക ടെസ്റ്റ് ചാമ്പ്യന്‍ പട്ടത്തിനായി ഓസീസും സൗത്ത് ആഫ്രിക്കയും നേര്‍ക്കുനേര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ പട്ടത്തിനായി ഓസീസും സൗത്ത് ആഫ്രിക്കയും നേര്‍ക്കുനേര്‍

ലോര്‍ഡ്സ്: ലോക ടെസ്റ്റ് ചാമ്പ്യന്‍മാരെ തെരഞ്ഞെടുക്കുന്നതിനായുളള കിരീടപ്പോരാട്ടത്തിന് ഇന്ന് തുടക്കം. കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ന് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് പുല്‍ മൈതാനത്ത് പോരാട്ടത്തിനിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം ടെസ്റ്റിലെ നിലവിലെ ചാംപ്യന്‍മാരാണ്ഓസ്ട്രേലിയ. കഴിഞ്ഞ തവണ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസ് ചാമ്പ്യന്‍പട്ടം നേടിയത്.

ഇന്ത്യയുമായുള്ള കഴിഞ്ഞ ടെസ്റ്റ് ഫൈനലില്‍ കളിച്ച 11 ല്‍ 10 പേരും ഇത്തവണയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. . ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് വിരമിച്ചത്. ബാറ്റര്‍മാരില്‍ സ്റ്റീവന്‍ സ്മിത്താണ് ശ്രദ്ധേയതാരം. സ്മിത്ത് അവസാന അഞ്ച് ടെസ്റ്റില്‍ നാലിലും സെഞ്ച്വറി നേടിയിരുന്നു.

ബൗളര്‍മാരില്‍ ഹാസെല്‍വുഡിന്റെ തിരിച്ചുവരവ് ഓസീസിന്റെ കരുത്തുകൂട്ടും. ഉസ്മാന്‍ ഖവാജ, ലാംബുഷെയ്ന്‍, കാമറൂണ്‍ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ്‌ഹെഡ്, ബ്യൂവെബ്‌സറ്റര്‍, അലെക്‌സ് കാരി, പാറ്റ്കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്, നതാന്‍ ല്യോണ്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ടീമിലുള്ളത്.
ടെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കക്ക് മികച്ച യുവനിരയുണ്ട്. കഗീസോ റബാദയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര ഓസീസിന് കടുത്ത ഭീഷണിയാകുമെന്നുറപ്പ്.

Australia and South Africa face off for the title of World Test Champion
Share Email
LATEST
More Articles
Top