ആക്സിയം 4 ബഹിരാകാശ ദൗത്യം ഈ മാസം 19 ന്

ആക്സിയം 4 ബഹിരാകാശ ദൗത്യം ഈ മാസം 19 ന്

വാഷിംഗ്ടൺ: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യം ഈ മാസം 19 ന് നടത്തും. ശുഭാൻഷുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര നിരവധി തവണ മാറ്റിവെച്ചിരുന്നു.

രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാകും ശുഭാൻഷു അടക്കമുള്ള നാലംഗ സംഘം തിരിച്ചെത്തുക. മോശം കാലാവസ്ഥയും ബഹിരാകാശ പേടകത്തിന്റെ അന്തിമ തയ്യാറെടുപ്പുകളും കാരണമാണ് യാത്ര മാറ്റിവെച്ചത്. ഫാൽക്കൺ 9 റോക്കറ്റിന്റെയും ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെയും കാലാവസ്ഥാ പ്രവചനവും ഗതാഗത പ്രക്രിയയും കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് നാസ, സ്‌പേസ് എക്‌സ് ടീമുകൾ അറിയിച്ചു.

സ്‌പേസ് എക്‌സിന്റെ 53-ാമത്തെ ഡ്രാഗൺ ദൗത്യമായിരിക്കും എക്‌സ്-4 ദൗത്യം. 15-ാമത്തെ മനുഷ്യ ബഹിരാകാശ ദൗത്യവും 48-ാമത്തെ ഐഎസ്‌എസ് യാത്രയുമാണിത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഐഎസ്ആർഒ, ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവ തമ്മിലുള്ള നിർണായക ഏകോപന യോഗത്തിന് ശേഷമാണ് വിക്ഷേപണ തീയതി സ്ഥിരീകരിച്ചത്. യോഗത്തിൽ, ഉദ്യോഗസ്ഥർ സമീപകാല സാങ്കേതിക ആശങ്കകൾ പരിഹരിച്ചു,

മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ദൗത്യസംഘത്തില്‍ ശുഭാൻഷുവിനൊപ്പമുള്ളത്.

Share Email
Top