കേരളത്തില്‍ ബലിപ്പെരുനാള്‍ അവധി ശനിയാഴ്ച്ച: സര്‍ക്കാര്‍ ഉത്തരവിറങ്ങി

കേരളത്തില്‍ ബലിപ്പെരുനാള്‍ അവധി ശനിയാഴ്ച്ച: സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: കേരളത്തില്‍ ബലിപ്പെരുനാള്‍ അവധി ശനിയാഴ്ച്ച. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

മുമ്പ് വെള്ളിയാഴ്ച്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി വൈകിയതിനാല്‍ ബലി പെരുന്നാള്‍ ശനിയാഴ്ച്ചയിലേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്.

ഗള്‍ഫ് രാജ്യങ്ങളിബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഒമാനില്‍ വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയാണ് ബലിപെരുന്നാള്‍ അവധി ജൂണ്‍ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും.ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നിസ്വയില്‍ ബലിപെരുന്നാള്‍ നമസ്‌കാരം നടത്തും.

ഒമാനിലെ അല്‍ ദഖിലിയ ഗവര്‍ണറേറ്റില്‍ നിസ്വ വിലായത്തിലെ സുല്‍ത്താന്‍ ഖാബൂസ് പള്ളിയില്‍ ആയിരിക്കും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഈദ് അല്‍ അദ്ഹ പ്രാര്‍ത്ഥനകള്‍ നടത്തുന്നതെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Share Email
LATEST
More Articles
Top