ഷൊർണൂർ: കോഴിക്കോട് ചേമഞ്ചേരിയിൽ പ്രശസ്ത സിനിമാനടൻ പരേതനായ ബാലൻ കെ. നായരുടെ ഭാര്യ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് ശാരദ (83) അന്തരിച്ചു. വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടന്നു.
മക്കൾ: ആർ.ബി. അനിൽകുമാർ (എസ്ടിവി ചാനൽ മേധാവി), സ്വർണലത, സുജാത, പരേതരായ ആർ.ബി. മേഘനാഥൻ (ചലച്ചിത്ര സീരിയൽ നടൻ), ആർ. അജയകുമാർ (ഷൊർണൂർ കളർഹട്ട് സ്റ്റുഡിയോ, ജുവൽഹട്ട് സ്ഥാപനങ്ങളുടെ ഉടമ). മരുമക്കൾ: ആശാറാണി, വിശ്വനാഥൻ, വിജയൻ, സുസ്മിത, നിഷ.
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തനായ അഭിനേതാവായിരുന്നു ബാലൻ കെ. നായർ. ഓപ്പോൾ എന്ന ചിത്രത്തിലെ പരിവർത്തനം വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലൻ കെ. നായർക്ക് 1981ൽ മികച്ച നടനുള്ള പരമോന്നത ബഹുമതിയായ ഭരത് അവാർഡ് ലഭിച്ചു.
അവസാനകാലത്ത് ഒരുപാടുനാൾ അർബുദരോഗബാധിതനായിരുന്ന ബാലൻ കെ നായർ 2000 ഓഗസ്റ്റ് 26നു തിരുവനന്തപുരത്തെ ശ്രീചിത്രാ ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരണസമയത്ത് 67 വയസ്സായിരുന്നു അദ്ദേഹത്തിന്.
Balan K. Nair’s wife Sharada passes away