രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം പുതിയ തലത്തിലേക്ക്: ഗവര്‍ണറുടെ അധികാരവും കടമയും പാഠഭാഗത്ത് ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം പുതിയ തലത്തിലേക്ക്: ഗവര്‍ണറുടെ അധികാരവും കടമയും പാഠഭാഗത്ത് ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിനു പിറ്റേദിനം പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ഇത് ഉള്‍പ്പെടുത്തുകയെന്നു വിദ്യാഭ്യാസ മന്ത്രി വി .ശിവന്‍കുട്ടി അറിയിച്ചു.

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്നും മന്ത്രി  വ്യക്തമാക്കി.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചതെന്നും അത് ജീവിതത്തില്‍ പകര്‍ത്താന്‍ ആവശ്യമായ പിന്തുണയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍ഗണന നല്‍കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഗവര്‍ണര്‍മാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ഥ ഇടങ്ങള്‍ വിദ്യാലയങ്ങള്‍ ആയതുകൊണ്ട് തന്നെ ഗവര്‍ണര്‍മാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളില്‍ ഈ കാര്യം പ്രത്യേകം തന്നെ ഉള്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Bharatamba picture controversy in Raj Bhavan reaches new level 
Share Email
Top