ഭാരതാംബ ചിത്രവിവാദം; തെരുവില്‍ ഏറ്റുമുട്ടി യുവമോര്‍ച്ചയും എസ്എഫ്‌ഐയും

ഭാരതാംബ ചിത്രവിവാദം; തെരുവില്‍ ഏറ്റുമുട്ടി യുവമോര്‍ച്ചയും എസ്എഫ്‌ഐയും

കോഴിക്കോട്: രാജ്ഭവനില്‍ ഗവര്‍ണറും മന്ത്രിമാരും തമ്മില്‍ തുടങ്ങിയ ഭാരതാംബ വിവാദം ഇപ്പോള്‍ തെരുവില്‍ തല്ലിലേക്ക്. ഗവര്‍ണര്‍ക്കെതിരേ നിലപാട് സ്വീകരിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കോഴിക്കോട് എത്തിയപ്പോള്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മിള്‍ രൂക്ഷമായ സംഘര്‍ഷവും ഉടലെടുത്തു.ഇതിനു പിന്നാലെ മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്ന് വ്യക്തമാക്കി.

സംഭവം പൊലീസിന് മുന്നിലാണ് നടന്നത്. പൊലീസിന് പ്രതികളെ അറിയാം. അതിനാല്‍ പൊലീസ് സ്വയം നടപടി എടുക്കട്ടെ. ഇല്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വരും ദിവസങ്ങളിലും ഭാരതാംബ ചിത്ര വിവാദം വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നുറപ്പ്.

Bharatamba picture controversy; Yuva Morcha and SFI clash on the street
Share Email
Top