ഇത് റീ റിലീസുകളുടെ കാലം: ഭരത്ചന്ദ്രൻ വരുന്നു; കമ്മീഷണറും റീ റിലീസിന്

ഇത് റീ റിലീസുകളുടെ കാലം: ഭരത്ചന്ദ്രൻ വരുന്നു; കമ്മീഷണറും റീ റിലീസിന്

മലയാളത്തിലും തമിഴിലുമൊക്കെ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മോഹൻലാൽ ചിത്രങ്ങളായ ഛോട്ടാ മുംബൈയും, ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും ബിഗ് സ്‌ക്രീനുകൾ ഇളക്കി മറിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സൂപ്പർ ഹിറ്റ് മലയാളം സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. സുരേഷ് ഗോപി നായകനായ കമ്മീഷണർ ആണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നത്.

ഛോട്ടാ മുംബൈ, ദേവദൂതൻ തുടങ്ങിയ സിനിമകൾ റീമാസ്റ്റർ ചെയ്ത ഹൈ സ്റ്റുഡിയോസ് തന്നെയാണ് കമ്മീഷണറിന്റെ റീമാസ്റ്റർ വർക്കിന്റെ പിന്നിലും. 4K യിൽ ഡോൾബി അറ്റ്‌മോസിലാണ് കമ്മീഷണർ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഓണത്തിനോട് അനുബന്ധിച്ചാകും ചിത്രം റീ റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്. പുറത്തിറങ്ങി 31 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്.

1994 ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി കമ്മീഷണർ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ സൂപ്പർ താര പദവിയിൽ വലിയ പങ്കുവഹിച്ച സിനിമയാണ് ഇത്. ശോഭന, രതീഷ്, ഭീമൻ രഘു, വിജയരാഘവൻ, ഗണേഷ് കുമാർ, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.

മികച്ച വിജയമായിരുന്നു സിനിമ അവിടെ നിന്നും നേടിയത്. ചിത്രം ആന്ധ്രാപ്രദേശിൽ 100 ദിവസത്തിലധികം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിലൂടെ തെലുങ്കിൽ സുരേഷ് ഗോപിക്ക് വലിയ ഫാൻ ബേസ് ഉണ്ടായി. രൺജി പണിക്കർ തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് എം മണി ആയിരുന്നു.

Bharathchandran is coming to set theaters ablaze; Commissioner is also being re-released

Share Email
LATEST
More Articles
Top