ന്യൂയോര്‍ക്ക്‌ യോങ്കേഴ്സ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ രക്തദാന ക്യാമ്പ് നാളെ

ന്യൂയോര്‍ക്ക്‌ യോങ്കേഴ്സ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ രക്തദാന ക്യാമ്പ് നാളെ

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്‌ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ, യോങ്കേഴ്സ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകയും, ന്യൂയോര്‍ക് നൈറ്റ് ക്ലബും സംയുക്തമായി, നാളെ (ജൂണ്‍ 22) ഞായറാഴ്ച ദേവാലയ അങ്കണത്തില്‍ വച്ചു രക്ത ദാന ക്യാമ്പ് നടത്തുന്നു. രാവിലെ 11 മണിക്ക് ബ്ലഡ് ഡ്രൈവ് ആരംഭിക്കും. ഉദ്ഘാടന ചടങ്ങില്‍ ന്യൂയോര്‍ക്ക് അസംബ്ലിമാന്‍ നാദര്‍ സായ , വെസ്‌റ്‌ചെസ്റ്റര്‍ കൗണ്ടി ലെജിസ്ലേറ്റര്‍ ഷാന വില്യംസ്, യോങ്കേഴ്സ് സിറ്റികൗണ്‍സില്‍ വുമണ്‍ ടിഷ ഡിയാസ് എന്നിവര്‍ സംബന്ധിക്കും.

‘രക്ത ദാനം മഹാദാനം’ എന്ന ആപ്ത വാക്യത്തിന്റെ പ്രാധാന്യം സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നതിനും അതോടൊപ്പം സാമൂഹിക സേവനത്തില്‍ ക്രൈസ്തവ പ്രതിബദ്ധത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടികൂടിയാണ് ഈ രക്തദാന ക്യാമ്പ് നടത്തുന്നതെന്ന് സെന്റ് മേരീസ് മലങ്കര ദേവാലയ വികാരി റവ. ഡോ. വിന്‍സെന്റ് ജോര്‍ജ് പറഞ്ഞു. ഇതിനോടകം രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമല്ല, രക്തദാനം നടത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കുവേണമെങ്കിലും വരാവുന്നതാണെന്നും വികാരി അച്ചന്‍ അറിയിച്ചു.

അഡ്രസ് : St. Mary’s Malankara Catholic Church, 18 Trinity Street, Yonkers

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Smibin Scaria – 914 672 5129

Blood drive in Yonkers St. Mary’s Malankara Catholic Church on 22nd

Share Email
LATEST
Top