വീട്ടുമുറ്റത്തു നിന്നും പുലി പിടിച്ചു കൊണ്ടുപോയ നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വീട്ടുമുറ്റത്തു നിന്നും പുലി പിടിച്ചു കൊണ്ടുപോയ നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വാൽപാറ: വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വാൽപാറ പച്ചമല എസ്‌റ്റേറ്റ് തെക്ക് ഡിവിഷനിലാണ് ദാരുണ സംഭവം ഉണ്ടായത്. വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്‌റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ നാലര വയസുകാരി റൂസ്‌നിയെയാണു തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആക്രമിച്ചത്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലായിരുന്നു. തുടർന്ന് ഇന്ന് നടത്തിയ തെരച്ചിലിലാണ്സമീപത്തെ തേയില തോട്ടത്തിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.

Body of four-and-a-half-year-old girl killed by tiger found in backyard

Share Email
LATEST
More Articles
Top