ശരീരഭാരം (Body Mass) കുറയ്ക്കുന്നതിൽ ഏറ്റവും പ്രധാനമാണ് കലോറി നിയന്ത്രണം. ശരീരഭാരം കുറയ്ക്കുന്നതിന്റെ (/Weight Loss) ഭാഗമായി പലപ്പോഴും നാം അത്താഴം (Dinner) ഒഴിവാക്കുന്നത് ശീലമാക്കാറുണ്ട്. ഭക്ഷണം ഒഴിവാക്കുന്നത് (Skipping Dinner) കലോറി ഉപഭോഗം കുറയ്ക്കുകയും അതുവഴി വേഗത്തിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യുമെന്നാണ് പൊതുവെയുള്ള ധാരണ.എന്നാൽ, ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, അത്താഴം ഒഴിവാക്കുന്നത് ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്യും. ചില സന്ദർഭങ്ങളിൽ ഇത് താൽക്കാലികമായി ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് സുസ്ഥിരമല്ലെന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ സീനിയർ ഡയറ്റീഷ്യൻ റാബിയയുടെ അഭിപ്രായത്തിൽ, ഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത ഉണ്ടാക്കാൻ ഇടയുണ്ട്. രാത്രി ആഹാരം ഒഴിവാക്കുന്നത് ദിവസേനയുള്ള കലോറി ഉപഭോഗം കുറയ്ക്കുമെങ്കിലും, ഇത് ശാശ്വതമായ ഒരു പരിഹാരമല്ലെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഈ രീതി ഫലപ്രദമല്ല കൂടാതെ പകലും രാത്രിയും അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇത് കാരണമാകും. മെറ്റബോളിസത്തിന്റെ വേഗത കുറയ്ക്കുന്നതിനും പോഷകാഹാരക്കുറവ് വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുമെന്ന് റാബിയ വിശദീകരിക്കുന്നു.
ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ രാത്രികാലങ്ങളിൽ ഒഴിവാക്കുന്നത് ദേഷ്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. കുറഞ്ഞ ഊർജ്ജനില നമ്മെ ശാരീരികമായും മാനസികമായും സ്വാധീനിക്കും. പ്രത്യേകിച്ച് കുട്ടികൾ, കൗമാരക്കാർ, കായികതാരങ്ങൾ, ഗർഭിണികൾ, ടൈപ്പ് 1 പ്രമേഹം ബാധിച്ചവർ, ഭക്ഷണക്രമക്കേടുകൾ അനുഭവിക്കുന്നവർ, ഉത്കണ്ഠ അല്ലെങ്കിൽ വിഷാദരോഗികൾ എന്നിവർ അത്താഴം ഒഴിവാക്കരുത്. രാത്രി ഭക്ഷണം പൂർണ്ണമായും ഒഴിവാക്കുന്നതിനുപകരം, ലഘുവായ ഭക്ഷണം നേരത്തെ കഴിക്കുന്നത് ഉത്തമമാണ്. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ദഹനപ്രക്രിയയെ സുഗമമാക്കുകയും, ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും, ഭാരനിയന്ത്രണത്തിന് സഹായിക്കുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ടുമുമ്പോ വളരെ വൈകിയോ ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി, ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കും.
നമ്മുടെ ശരീരത്തിലെ ആന്തരിക ഘടികാരവും പോഷകങ്ങളുടെ ദഹനപ്രക്രിയയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പകൽ സമയത്തെ ഭക്ഷണവും രാത്രിയിലെ ഉറക്കവും നമ്മുടെ ശരീരത്തിന്റെ സർക്കാഡിയൻ താളത്തിന് അനുസൃതമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഡോ. സെൽവി പറയുന്നത് അനുസരിച്ച് ഈ താളത്തിലുണ്ടാകുന്ന ഏതൊരു തടസ്സവും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. ‘രാത്രി വൈകിയുള്ള ഭക്ഷണവും അമിതവണ്ണവും തമ്മിൽ ബന്ധമുണ്ടെന്നും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും തെളിവുകളുണ്ട്. രാത്രിയിലെ ചെറിയ ഇടവേളകളിൽ പോലും ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമരഹിതമാക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് അഭികാമ്യം. ഏകദേശം 10 മണിക്കൂർ ഇടവേള പാലിക്കുന്നത് ഒരു ആരോഗ്യകരമായ ശീലമായിരിക്കും’, ഡോക്ടർ കൂട്ടിച്ചേർക്കുന്നു. ശരീരഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ, ഭക്ഷണ നിയന്ത്രണവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും അത്യന്താപേക്ഷിതമാണ്. ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ഡയറ്റീഷന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും.
Diet, nutrition, workout steps to revive inner strength