ജക്കാര്‍ത്ത: ഹജ്ജ് തീര്‍ഥാടകരുമായി പോയ സൗദി വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആയ സൗദിയ വിമാനം സൗദിയിലെ ജിദ്ദയില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് പോകുകയായിരുന്നു.
സൗദിയുടെ എസ് വി 5276 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഇന്തോനേഷ്യയിലെ മേദാനി ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി.
ഇമെയില്‍ സന്ദേശത്തിലൂടെയാണ് ഭീഷണി അറിയിച്ചത്.
രാവിലെ 7.30 ഓടെ സൗദിയ വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ഇമെയില്‍ സന്ദേശം ലഭിച്ചത്. സുരക്ഷ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്തോനേഷ്യന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിംഗ് ് നടത്തിയ ന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ബോംബ് നിര്‍മാര്‍ജന യൂണിറ്റ് എത്തി വിമാനം പരിശോധിച്ചതായും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. 207 പുരുഷന്മാരും 235 സ്ത്രീകളും ഉള്‍പ്പടെ 442 ് യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
Bomb threat: Saudi plane makes emergency landing in Indonesia