അപൂര്‍വ്വ രോഗബാധ: 14-കാരന്‍ മരിച്ചതില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി സൗത്ത് കരോലിന അധികൃതര്‍

അപൂര്‍വ്വ രോഗബാധ: 14-കാരന്‍ മരിച്ചതില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി സൗത്ത് കരോലിന അധികൃതര്‍

സൗത്ത് കരോലിന: ബാക്ടീരിയല്‍ അണുബാധ പിടിപെട്ട് 14-കാരന് ദാരുണാന്ത്യം. യു.എസ്സിലെ സൗത്ത് കരോലിന സ്വദേശി വില്യം ഹാന്‍ഡ് (14) ആണ് അപൂര്‍വവും അതിവേഗം പടരുന്നതുമായ അണുബാധ പിടിപെട്ട് മരിച്ചത്. ജൂണ്‍ എട്ടിനായിരുന്നു സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് വില്യം. സംഭവത്തിന് പിന്നാലെ രോഗലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കാന്‍ പ്രദേശവാസികള്‍ക്ക് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജൂണ്‍ എട്ടിന് പുലര്‍ച്ചെയോടെ വില്യമ്മിന് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. രാവിലെ അഞ്ചിന് മുമ്പ് അവന്‍ ഉണര്‍ന്നിരുന്നു. പിന്നീട്, കാര്യങ്ങള്‍ അതിവേഗം വഷളാവുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. ‘അവനെ ദൈവം തന്നിലേക്ക് വിളിച്ചു. മകനേ നിന്നെ ഞാന്‍ വീണ്ടും കാണും’, മകന്റെ ചിത്രത്തോടൊപ്പം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

മെനിന്‍ജോകോക്കീമിയ എന്നും മെനിന്‍ജോകോക്കല്‍ സെപ്റ്റിസീമിയ എന്നും അറിയപ്പെടുന്ന വളരെ അപൂര്‍മായ രക്ത അണുബാധ വില്ല്യമിന് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നെയിസ്സീരിയ മെനിന്‍ജിറ്റിഡിസ് എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. ഈ ബാക്ടീരിയ രക്തത്തില്‍ പ്രവേശിക്കുന്നതോടെ അത് അതിവേ?ഗം പടരുമെന്ന് ഡോ. അന്ന കാതറിന്‍ പറഞ്ഞതായി ഫോക്‌സ് കരോലിന റിപ്പോര്‍ട്ട് ചെയ്തു.

boy died in South Varolina due to meningococcemia

Share Email
LATEST
More Articles
Top