ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിംഗ്

ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിംഗ്

തിരുവനന്തപുരം: ബ്രിട്ടീഷ് സൈനീക വിമാനം തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിംഗ് നടത്തി. ഇന്നലെ രാത്രിയാണ് അടിയന്തിരമായി ഇറക്കിയത്. വിമാനത്തിൽ ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു.

എഫ് 35 വിമാനമാണ് ഇറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണ് തലസ്ഥാനത്തിറങ്ങിയത്.

 ഇന്ത്യൻ സൈന്യത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇന്ധനം നിറയ്ക്കാനാകൂ. സേനാ അധികൃതർ വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയ ശേഷമേ  ഇന്ധനം നിറയ്ക്കാനുള്ള നടപടി സ്വീകരിക്കുകയുള്ളു.

Share Email
Top