ഒമാൻ ഉൾക്കടലിൽ ചരക്ക് കപ്പലിന് തീപിടിച്ചു, അപകടത്തിൽപെട്ടത് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പോയ കപ്പൽ

Share Email

മസ്ക്കറ്റ്: ഇന്ത്യയിലെ കാണ്ട്ല തുറമുഖത്തു നിന്നും ഒമാനിലെ ഷിനാസിലേക്ക് പോയ ചരക്ക് കപ്പലിന് തീ പിടിച്ചു. ഒമാന്‍ ഉള്‍ക്കടലില്‍ വെച്ചാണ് തീപിടുത്തം ഉണ്ടായത്.

കപ്പലിന്റെ എഞ്ചിന്‍ റൂമിൽ നിന്നു തീ പടരുകയും തുടർന്ന് വൈദ്യുതി തകരാര്‍ ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ട്.പസഫിക് ദ്വീപ് രാഷ്ട്രമായ പുലാവു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപ്പലായ എം ടി യി ചെങ് 6 എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. 14 ഇന്ത്യക്കാർ ഈ കപ്പലിലെ ജീവനക്കാരായുണ്ട്.

അപകടത്തില്‍പ്പെട്ട കപ്പലില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ് എന്ന് ഇന്ത്യന്‍ നാവിക സേന അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് കപ്പില്‍ അപകടം സംബന്ധിച്ച് ഇന്ത്യന്‍ നാവിക സേനയ്ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന ഐഎന്‍എസ് തബാര്‍ സംഭവ സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.ഇന്ത്യൻ . നാവിക സേനയിലെ 13 അംഗ ദൗത്യ സംഘാംഗങ്ങളും കപ്പലിലെ അഞ്ച് ജീവനക്കാരും ചേര്‍ന്ന് തീ നിയന്ത്രിക്കാനുള്ള ദൗത്യം തുടരുന്നതായി നാവിക സേന അറിയിച്ചു.

Cargo ship catches fire in Gulf of Oman, ship heading from India to Oman involved in accident

Share Email
LATEST
Top