swayamvara
pulimoottil

കമ്പ്യൂട്ടർ പ്രതിഭ കാർലോ അക്കുത്തി വിശുദ്ധ പദവിയിലേക്ക്, പ്രഖ്യാപനം സെപ്റ്റംബറിൽ

കമ്പ്യൂട്ടർ പ്രതിഭ കാർലോ അക്കുത്തി വിശുദ്ധ പദവിയിലേക്ക്, പ്രഖ്യാപനം സെപ്റ്റംബറിൽ

വത്തിക്കാൻ സിറ്റി: പതിനൊന്നാം വയസ് മുതൽ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം സ്വരൂപിച്ച കമ്പ്യൂട്ടർ പ്രതിഭ കാർലോ അക്കുത്തി വിശുദ്ധ പദവിയിലേക്ക്. ആഗോള കത്തോലിക്കാ സഭാ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് പ്രവേശിക്കുന്ന ആദ്യ കംപ്യൂട്ടർ പ്രതിഭയെന്ന ഖ്യാതി വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ പേരിലാവും. ഈ വർഷം സെപ്റ്റം ബർ ഏഴിന് വിശുദ്ധനായി നാമകരണം ചെയ്യും.

ഇതേ ദിവസംതന്നെ,24-ാം വയസിൽ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയെർ ജോർജോ ഫസാത്തിയെയും വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധരുടെ നാമകരണം സം ബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതി നായി ഇന്നലെ ലെയോ പതിനാലാമൻ മാർ പാപ്പ വിളിച്ചുചേർത്ത കർദിനാൾമാരുടെ സ മ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

2025 ജൂബിലി വർഷത്തിൽ ഏപ്രിൽ 25 -27 ദി വസങ്ങളിലായി ക്രമീകരിച്ചിരുന്ന കൗമാര ക്കാരുടെ ജൂബിലിയോടനുബന്ധിച്ച് കാർ ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാ ണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനാൽ വിശുദ്ധ പദവി പ്രഖ്യാപനം നീട്ടിവയ്ക്കുക യായിരുന്നു.

1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാർ ലോയുടെ ജനനം. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തത്പരനാ യിരുന്നു കാർലോ.ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരംതന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർലോ സജ്ജീകരിച്ചിരുന്നു.

11-ാംവയസിൽ ആരംഭിച്ച ഈ ഉദ്യമം അന്താ രാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനുശേഷമാണ് 2006 ഒക്ടോബർ 12ന് തന്റെ 15-ാം വയസിൽ മരിച്ചത്. 2020 ഒക്ടോബർ പത്തിന് കാർലോ അക്കുത്തിസ് വാഴ്ത്ത പ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.കാർലോയുടെ മാതാപിതാക്കളും സഹോദര ങ്ങളും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിൽ നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു.

ഇരുവരെയും കൂടാതെ ഏഴു വാഴ്ത്തപ്പെട്ടവ രെ ഈവർഷം ഒക്ടോബർ 19ന് വിശുദ്ധരായി നാമകരണം ചെയ്യാനും ഇന്നലെ ലെയോ പ തിനാലാമൻ മാർപാപ്പയുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സമ്മേളനം തീരുമാനിച്ചത്.

മാർഡിനിലെ അർമേനിയൻ ആർച്ച്ബിഷപ്പും രക്തസാക്ഷിയുമായ ഇഗ്‌നാസിയോ ചൗക്രു ല്ല മാലോയാൻ, പാപ്പുവ ന്യൂഗിനിയയിൽനി ന്നുള്ള അല്‌മായനും മതാധ്യാപകനും രക്ത സാക്ഷിയുമായ പീറ്റർ ട്ടോ റോട്ട്, വെറോണ യിലെ ജീവകാരുണ്യ സന്യാസിനീ സമൂഹം സ്ഥാപക വിൻചെൻസ മരിയ പൊളോണി, യേശുദാസി സന്യാസിനീ സമൂഹം സ്ഥാപക മരിയ ദെൽ മോന്തേ കാർമേലോ റെൻഡിലെ സ് മാർട്ടിനെസ്, ക്രിസ്ത്യ ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ പുത്രിമാരുടെ സഭാംഗം മരിയ ത്രോൺകാത്തി, അല്‌മായരായ ഹോ സെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചി റോസ്, ബാർത്തൊളോ ലോൻഗോ എന്നിവ രെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുക.

catholic church saints

Share Email
LATEST excelnclexrn
More Articles
Top