തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ ദിയക്കും എതിരെ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായി ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത് . തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി.
ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തേ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സ്ഥാപനത്തില്‍ നിന്നു പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായിണോോ കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്കാന് ആവശ്യപ്പെട്ടു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്കി. ബാക്കി പിന്നീട് നല്‍കാമെന്ന് ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചെങ്കിലും പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയെ നിയമപരമായി നേരിടും എന്നും കൃഷ്ണ കുമാര്‍ പ്രതികരിച്ചു.
Case against BJP leader Krishnakumar and daughter Diya