ഒട്ടാവ: സുരക്ഷാ ആശങ്കയെ തുടര്‍ന്ന് ചൈനീസ് വീഡിയോ നിരീക്ഷണ നിര്‍മാതാക്കളായ ഹൈക്ക് വിഷന് കാനഡയില്‍ വിലക്ക്. കമ്പനിയുടെ കാനഡയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ വ്യവസായ മന്ത്രി മെലാനി ജോളി ഉത്തരവിട്ടു.
ഹൈക്ക് വിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് കനേഡിയന്‍ സുരക്ഷാ ഏജന്‍സികളും രഹസ്യാന്വേഷണ ഏജന്‍സികളും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെന്നു ജോളി പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പുകളിലുള്‍പ്പെടെ ഹെക്ക് വിഷന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതോ ഉപയോഗിക്കുന്നതോ കനേഡിയന്‍ സര്‍ക്കാര്‍ നിരോധിച്ചു. . ഹൈക്ക് വിഷന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവലോകനം കാനഡ സര്‍ക്കാര്‍ നടത്തുന്നുണ്ട്. വിദേശ നിക്ഷേപത്തെ കാനഡ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കാനഡയുടെ ദേശീയ സുരക്ഷയില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും വ്യവസായ മന്ത്രി ജോളി കൂട്ടിച്ചേര്‍ത്തു.
Chinese video maker Hikvision banned in Canada