കൊളംബിയയിലെ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗേല്‍ ഉറിബെയുടെ നില അതീവ ഗുരുതരമായി

കൊളംബിയയിലെ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗേല്‍ ഉറിബെയുടെ നില അതീവ ഗുരുതരമായി

ബൊഗോട്ട (കൊളംബിയ) : വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊളംബിയയിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗേല്‍ ഉറിബെയുടെ നില അതീവ ഗുരുതരമായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ മിഗേല്‍ ഉറിബെ ആശുപത്രിയിലെ തീവ്രവരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 15 വയസു പ്രായം തോന്നുന്ന ആള്‍ കഴിഞ്ഞ ഏഴാം തീയതിയാണഅ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുന്നതിനിടെ മിഗേലിനു നേര്‍ക്ക് വെ വെടി ഉതിര്‍ത്തത്. രണ്ടു വെടിയുണ്ടകള്‍ മിഗേലിന്റെ തലയിലാണ് പതിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക വിധേയനാക്കിയെങ്കിലും മിഗേലിന്റെ ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഡെമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടി അംഗമായ മിഗേല്‍ ഉറിബെ, കഴിഞ്ഞ ഒക്ടോബറിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ച് രംഗത്തു വന്നത്. 1978 മുതല്‍ 1982 വരെ കൊളംബിയ പ്രസിഡന്റായിരുന്ന ജൂലിയോ സീസര്‍ ടര്‍ബെയുടെ ചെറുമകനാണ് മിഗേല്‍.

Colombia’s opposition presidential candidate Miguel Uribe in critical condition

Share Email
Top