ശശി തരൂരിന്റെ പ്രസ്താവന; പ്രതികരണം വേണ്ടെന്ന നിലപാടുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ശശി തരൂരിന്റെ പ്രസ്താവന; പ്രതികരണം വേണ്ടെന്ന നിലപാടുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം; കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി പ്രസ്താവനയുമായി വീണ്ടും രംഗത്തെത്തിയ ശശി തരൂരിന് മറുപടി നലല്‌കേണ്ടെന്ന തീരുമാനവുമായി കോണ്‍ഗ്രസഹൈക്കമാന്‍ഡ്. പ്രതികരണം നടത്തി  തര്‍ക്കം കൂടുതല്‍ വഷളാക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് തരൂര്‍ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ പല പ്രസ്താവനകളും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെ വിദേശ സന്ദര്‍ശനത്തിലെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളും പ്രധാനമന്ത്രിക്കു പിന്തുണ നല്കുന്നതിനു തുല്യമാണെന്ന പ്രതികരണവും ഉര്‍ന്നിരുന്നു. ഇതിനിടെ തരൂരിന് കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട നയതന്ത്രത്തിനുള്ള സുപ്രധാന പദവി നല്കുമെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. ഇതോടെ ശശി തരൂരിനെതിരേ ശക്തമായ നടപടി വേണമെന്ന ആവശ്്‌യം കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം മുന്നോട്ടു വെച്ചു.

ഇതിനിടെ വിദേശ സന്ദര്‍ശനത്തിനു പിന്നാലെ ഇന്നലെ തിരുവനന്തപുരത്തെത്തിയ തരൂര്‍ വീണ്ടും കോണ്‍ഗ്രസിനെതിരേ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും നിലമ്പൂരില്‍ പ്രചാരണത്തിനായി തന്നെ ആരും ക്ഷണിച്ചില്ലെന്നുമായിരുന്നു ഇന്നലെ നടത്തിയ പ്രതികരണം. .  

കോണ്‍ഗ്രസ് നേതൃത്വവുമായ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു ശേഷം അതേക്കുറിച്ച് സംസാരിക്കാമെന്നും തരൂര്‍ പറഞ്ഞു. പോളിംഗ് ദിനമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നു പ്രതികരിച്ച തരൂര്‍  നിലമ്പൂരില്‍ പ്രചാരണത്തിനായി പോവാതിരുന്നത് ആരും ക്ഷണിക്കാത്തതുകൊണ്ടാണെന്നുമായിരുന്നു പറഞ്ഞത്.

എന്നാല്‍ തരൂരിന്റെ പ്രതികരണത്തിനു പിന്നാലെ നിലമ്പൂരിലെ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ പ്രചാരകരുടെ പട്ടിക പുറത്തു വന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ പട്ടികയില്‍ എട്ടാമത്തെ പേര് ശശി തരൂരിന്റേതാണ്. ഇതോടെ തരൂരിനെ പ്രചാരണ രംഗത്ത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വാദം അസ്ഥാനത്തായി.
തരൂരിന്റെ  പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തു വന്നു. നിലമ്പൂരില്‍ കല്യാണമല്ല നടക്കുന്നതെന്നും ഇവിടെ ആര്‍ക്കുവേണമെങ്കിലും പ്രചാരണത്തിനായി എത്താവുന്നതാണെന്നും തുറന്നടിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായ തരൂര്‍ കുറച്ചു കാലമായി ദേശീയ നേതൃത്വവുമായി അകല്ച്ചയിലാണ്. വരും ദിവസങ്ങളില്‍ തരൂര്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തു വരുമോ എന്നാണ് കാത്തിരിക്കുന്നത്

Congress high command refuses to respond to Sasari Toor's statement
Share Email
Top