swayamvara
pulimoottil

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ മുഖാമുഖം പരിപാടിയില്‍ വി.പി സജീന്ദ്രന്‍

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ മുഖാമുഖം പരിപാടിയില്‍ വി.പി സജീന്ദ്രന്‍

ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി ഇവിടെ എത്തിയ കെ.പി.സി.സി വൈസ് പ്രസിഡന്‍ും മുന്‍ എം.എല്‍.എയുമായ വി.പി സജീന്ദ്രന്‍, ഐ.ഒ.സി- ഒ.ഐ.സി.സി ഗ്ലോബല്‍ കോഡിനേറ്റര്‍ മാരായ ജോര്‍ജ് എബ്രഹാം, മഹാദേവന്‍ വാഴശ്ശേരില്‍ റിപ്പോര്‍ട്ടര്‍ ടി.വി റീജിയണല്‍ ചീഫ് ലേബി സജീന്ദ്രന്‍ എന്നിവരുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.

വിവിധസംഘടനാ നേതാക്കളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഐ.ഒ.സി ഷിക്കാഗോ പ്രസിഡന്റ് സന്തോഷ് നായര്‍ ചൊള്ളാനി ചര്‍ച്ച നിയന്ത്രിച്ചു. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയും മാധ്യമ രംഗത്തെ പുതിയ പ്രവണതകളെയും വെല്ലുവിളികളെയും സംബന്ധിച്ചും പരിപാടിയില്‍ പങ്കെടുത്തവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.

യോഗത്തില്‍ ഐ.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് സതീശന്‍ നായര്‍. ഫൊക്കാന മുന്‍ ആര്‍.വി.പി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ഐ.ഒ.സി ചെയര്‍മാന്‍ തോമസ് മാത്യു, മുന്‍ പ്രസിഡന്റ് തമ്പി മാത്യു ഭാരവാഹികളായ ജോര്‍ജ് പണിക്കര്‍, ലൂയി ഷിക്കാഗോ, ജോര്‍ജ് മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ബൈജു കണ്ടത്തില്‍, ജോസ് കല്ലിടുക്കില്‍, എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്റര്‍ ബിജു കിഴക്കേക്കുറ്റ്, വാചകം ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് ചെന്നിക്കര, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അലന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫൊക്കാനാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ലോക കേരള സഭാംഗം റോയി മുളകുന്നം, ഷിക്കാഗോയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജിതേഷ് ചുങ്കത്ത്, സിബി കൈതക്ക തൊട്ടിയില്‍, ടോമി അമ്പേനാട്ട്, ടോമി മേത്തിപ്പാറ സുശീല്‍ കുമാര്‍, പ്രിജില്‍ അലക്‌സാണ്ടര്‍, ജോജി തോമസ് കരിപ്പാപറമ്പില്‍, ജോസ് സൈമണ്‍ മുണ്ടംപ്ലാക്കില്‍, രവി കുട്ടപ്പന്‍, ബാബു മാത്യു, എബ്രഹാം ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

congress leader v.p sajeendran participated ioc chicago programme

Share Email
More Articles
Top