ഇന്ത്യയെ നേരിടാൻ പുതിയ ദക്ഷിണേഷ്യൻ കൂട്ടായ്മയ്ക്ക് ചൈനയുടേയും പാകിസ്ഥാന്റെയും നീക്കം

ഇന്ത്യയെ നേരിടാൻ പുതിയ ദക്ഷിണേഷ്യൻ കൂട്ടായ്മയ്ക്ക് ചൈനയുടേയും പാകിസ്ഥാന്റെയും നീക്കം

ന്യൂഡൽഹി:ഇന്ത്യയെ ലക്ഷ്യം വെച്ച് സാർക്കിനു പകരം പുതിയ കൂട്ടായ്മയ്ക്ക്തയാറെടുത്ത് ചൈനയും പാക്കിസ്ഥാനും.  ചൈനയുടെ നേതൃത്വത്തിൽ  പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർ ചേർന്ന് സാർക്കിന് പകരമായ പുതിയ പ്രാദേശിക കൂട്ടായ്മ രൂപീകരിക്കാൻ ശ്രമം ആരംഭിച്ചു  ജൂൺ 19-ന് ചൈനയിലെ കുന്മിങ്ങിൽ നടന്ന യോഗത്തിൽ ഈ നിർദേശം ആലോചിക്കപ്പെട്ടതായി പാകിസ്ഥാൻ പത്രമായ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോര്‍ട്ട് ചെയ്തു. 

സാർക്ക് സജീവമല്ലാത്ത സാഹചര്യത്തിൽ ദക്ഷിണേഷ്യയിലേയും സമീപ മേഖലയിലെയും രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ കൂട്ടായ്മക്ക് രൂപം നൽകാനാണ് ശ്രമം.

2016-ലെ ഉറിയിലെ ഭീകരാക്രമണത്തെ തുടർന്ന് ഇസ്ലാമാബാദിൽ നടന്നിരുന്ന സാർക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. തുടർന്ന് അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവരും പിന്‍വാങ്ങിയതോടെ ഉച്ചകോടി റദ്ദാക്കപ്പെടുകയും സാർക്ക് ഉച്ചകോടി പ്രതിസന്ധിയിലുമായി. 

അതേസമയം, പുതിയ കൂട്ടായ്മയെ കുറിച്ചുള്ള വാർത്തകൾ പൂർണമായും അംഗീകരിക്കാൻ ബംഗ്ലാദേശ് തയാറായിട്ടില്ല. കുന്മിങ്ങ് യോഗം രാഷ്ട്രീയ യോഗം അല്ല, ഔദ്യോഗിക തലത്തിലുണ്ടായ ചർച്ചയായിരുന്നു എന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് പറഞ്ഞു. ചൈനയും പാകിസ്ഥാനും “ പുതിയ കൂട്ടായ്മ ആവശ്യമാണ്” എന്ന നിലപാടിലാണ്.

ചൈനയുടെ നീക്കം  നേരിടാൻ ഇന്ത്യ ബിംസ്റ്റെക്ക് (BIMSTEC), ബിബിഐഎൻ (BBIN) പോലുള്ള  കൂട്ടായ്മകളെ ശക്തിപ്പെടുത്താനും അയൽരാജ്യങ്ങളുമായുള്ള ബന്ധം വർദ്ധിപ്പിക്കാനും നീക്കങ്ങൾ ആരംഭിച്ചു. ജാപ്പാനുമായും അമേരിക്കയുമായും ചേർന്ന ക്വാഡ് നയത്തിലൂടെ വികസനപദ്ധതികൾക്കും കണക്‌ടിവിറ്റിക്കുമായി ഇന്ത്യ പരിശ്രമിക്കുന്നു. ഭീകരവാദത്തെ ചെറുക്കാനും ഏകീകരണത്തിനും ഇന്ത്യ കൂടുതൽ അടിയന്തിരമായി സമീപിക്കുകയാണ്.

പാകിസ്ഥാൻ–ചൈന നേതൃത്വത്തിലുള്ള പുതിയ കൂട്ടായ്മ ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സ്ഥിരതക്കും വികസന താത്പര്യങ്ങൾക്കും ഭീഷണിയാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സാർക്ക് പോലുള്ള സംഘടനകൾ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ലക്ഷ്യമാക്കുന്നതാണ്. അതിനെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മ മായി നിരീക്ഷിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

China, Pakistan and Bangladesh creating a Saarc-replacement

.

Share Email
LATEST
More Articles
Top