ഇ. ജീൻ കരോളിൻ കേസിൽ ട്രംപ് നൽകിയ അപ്പീൽ കോടതി തള്ളി; ഇനി സുപ്രീം കോടതിയെ സമീപിച്ചേക്കും

ഇ. ജീൻ കരോളിൻ കേസിൽ ട്രംപ് നൽകിയ അപ്പീൽ കോടതി തള്ളി; ഇനി സുപ്രീം കോടതിയെ സമീപിച്ചേക്കും

ഡൊണാൾഡ് ട്രംപിനെതിരെ പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീൻ കരോളിൻ നൽകിയ കേസിൽ ട്രംപിനെതിരായ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ അപ്പീൽ കോടതി തള്ളി. ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ 5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി. ഈ കേസിൽ ട്രംപ് നൽകിയ അപ്പീൽ ഡിസംബറിൽ കോടതി തള്ളിയിരുന്നു. കേസ് മുഴുവൻ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ട്രംപ് വീണ്ടും അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇനി ട്രംപിന് സുപ്രീംകോടതിയെ സമീപിക്കാം.

മുൻ മാഗസിൻ കോളമിസ്റ്റായ കരോൾ, 1990 കളിൽ ന്യൂയോർക്കിലെ ഒരു ബെർഗ്ഡോർഫ് ഗുഡ്മാൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് തൻ്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു. അത് പുസ്തകത്തിന്റെ വിൽപ്പന കൂട്ടാനുള്ള തന്ത്രം മാത്രമാണെന്നും അത്തരം സംഭവം നടന്നിട്ടില്ല എന്നും ട്രംപ് അതിന് മറുപടിയുമായി എത്തി. തുടർന്ന് തന്നെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് കരോളിൻ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി ട്രംപിനെതിരെ 2 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയായിരുന്നു.

Court rejects Trump’s appeal in E. Jean Caroline case

Share Email
LATEST
More Articles
Top