ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കേസുകള്‍ ആറായിരം കടന്നു. ഇന്ന് രാവിലെ എട്ടുമണി വരെയുള്ള കണക്കനുസരിച്ച് 6,133 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ രണ്ട് പേരും കേരളത്തില്‍ മൂന്ന് പേരും തമിഴ്നാട്ടില്‍ ഒരാളുമാണ് മരിച്ചത്.
കേരളത്തില്‍ നിലവില്‍ 1950 ആക്റ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും കേരളത്തിലാണ്. കേരളത്തെക്കൂടാതെ ഗുജറാത്ത്, പശ്ചിയബംഗാള്‍, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ കൂടുതലാണ്.
ഒമിക്രോണ്‍ വിഭാഗത്തിലെ ഒമിക്രോണ്‍ ജെഎന്‍-1 വകഭേദമായ എല്‍എഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Covid cases in India risis to 6,133-three deaths in Kerala