കോവിഡ് കുതിച്ചുയരുന്നു; പ്രധാനമന്ത്രിയെ കണാനെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കി

കോവിഡ് കുതിച്ചുയരുന്നു; പ്രധാനമന്ത്രിയെ കണാനെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനു പിന്നാലെ പരിശോധനകള്‍ കര്‍ക്കശമാക്കാന്‍ ആരോഗ്യവകുപ്പ്. ഏഴായിരത്തിലധികം പേര്‍ക്ക് ഇതിനോടകം കോവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിക്കപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തിറക്കിയ ഔദ്യോഗിക കണക്കു പ്രകാരം 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 306 പുതിയ കേസുകളും ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.കേരളത്തില്‍ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ രണ്ടും മഹാരാഷ്ട്രയില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


ഈ സാഹചര്യത്തിലാണ് കൂടുതല്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് സന്ദര്‍ശിക്കാനായി അനുമതി തേടിയ ഡല്‍ഹി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തിയ ശേഷമാകും സന്ദര്‍ശനം നടത്തുകയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി, ഏഴ് എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെ ഡല്‍ഹിയില്‍ നിന്നുള്ള 70 ഓളം ബിജെപി പ്രവര്‍ത്തകര്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്, 170 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 114 പുതിയ കേസുകളു കര്‍ണാടകയില്‍ 100 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.


Covid cases on the rise; RTPCR testing tightened for those visiting the Prime Minister

Share Email
LATEST
More Articles
Top