ദസ്സോ ഫാല്‍ക്കണ്‍ 2000 ബിസിനസ് ജെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റിലയന്‍സുമായി ധാരണ

ദസ്സോ ഫാല്‍ക്കണ്‍ 2000 ബിസിനസ് ജെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റിലയന്‍സുമായി ധാരണ

ന്യൂഡല്‍ഹി: ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്റെ ഫാല്‍ക്കണ്‍ 2000 ബിസിനസ് ജെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറുമായി സഹകരിച്ച് വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് ധാരണയായതായി ഇരു കമ്പനികളും ബുധനാഴ്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. വിമാന നിര്‍മാണത്തിന് നാഗ്പുരിലാകും നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുക.

പാരിസ് എയര്‍ ഷോയില്‍ വെച്ചായിരുന്നു ഇരുകമ്പനികളും സഹകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ദസ്സോ, ഫാല്‍ക്കണ്‍ 2000 ജെറ്റുകള്‍ ഫ്രാന്‍സിന് പുറത്ത് നിര്‍മ്മിക്കുന്നത് ആദ്യമായാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ജെറ്റുകള്‍ 2028 ഓടെ കോര്‍പ്പറേറ്റ്, സൈനിക ആവശ്യങ്ങള്‍ക്കായി കൈമാറാന്‍ ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചതായും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഇതോടെ ആഗോള വിപണി ലക്ഷ്യമിട്ട് ബിസിനസ് ജെറ്റുകള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും ഇടംപിടിക്കും. നിലവില്‍ അമേരിക്ക, ഫ്രാന്‍സ്, കാനഡ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ആഗോള വിപണി ലക്ഷ്യമിട്ട് ബിസിനസ് ജെറ്റുകള്‍ നിര്‍മ്മിക്കുന്നത്.

Dassault-Reliance to build Falcon jets in India

Share Email
Top