ചൈനയുമായി കരാറിൽ ഒപ്പുവച്ചു, ഇന്ത്യയുമായി വലിയ കരാർ ഉടൻ: ട്രംപ്

ചൈനയുമായി കരാറിൽ ഒപ്പുവച്ചു, ഇന്ത്യയുമായി വലിയ കരാർ ഉടൻ: ട്രംപ്

വാഷിംഗ്ടൺ: അമേരിക്ക ചൈനയുമായി ഒരു കരാറിൽ ഒപ്പുവെച്ചെന്നും ഇന്ത്യയുമായി ഒരു “വളരെ വലിയ” കരാർ ഉടൻ ഉണ്ടാകുമെന്നും ഡോണൾഡ് ട്രംപ്. ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

വ്യാപാര കരാറുകളെക്കുറിച്ച് സൂചന നൽകുന്ന തന്റെ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു, “എല്ലാവരും ഒരു കരാർ ഉണ്ടാക്കാനും അതിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് മാധ്യമങ്ങൾ പറഞ്ഞത് ഓർക്കുക, ‘നിങ്ങൾക്ക് ശരിക്കും താൽപ്പര്യമുള്ള ആരെങ്കിലും ഉണ്ടോ?’ ശരി, ഞങ്ങൾ ഇന്നലെ ചൈനയുമായി ഒപ്പുവച്ചു. ഞങ്ങൾക്ക് ചില മികച്ച കരാറുകൾ ഉണ്ട്. ഞങ്ങൾക്ക് ഒന്ന് വരാനിരിക്കുന്നു, ഒരുപക്ഷേ ഇന്ത്യയുമായി. വളരെ വലുത്.” കരാറിന്റെ വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല.

എല്ലാ രാഷ്ട്രങ്ങളുമായും കരാറുകൾ ഉണ്ടാക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ്-ചൈന കരാർ ഈ ആഴ്ചയുടെ തുടക്കത്തിൽ അന്തിമമാക്കിയതായും ചൈനീസ് കയറ്റുമതി പുനരാരംഭിക്കുന്നതിന് പകരമായി യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Deal signed with China, big deal with India soon says Trump

Share Email
LATEST
Top