ന്യൂയോർക്ക്: ഇസ്രയേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് മേൽ അമേരിക്ക നടത്തിയ ആക്രമണം വേണ്ടത്ര ഫലം കണ്ടില്ലെന്നു അമേരിക്കൻ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട്. ആണവ പദ്ധതിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം പദ്ധതിയെ അല്പം പി ന്നോട്ടടിക്കാൻ മാത്രമാണ് കഴിഞ്ഞതെന്ന പെൻ്റഗണിൻ്റെ ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ വിലയിരുത്തൽ പുറത്തുവന്നു.
യുഎസ് സെൻട്രൽ കമാ ഡ് നടത്തിയ വിശകലനത്തെ അടിസ്ഥാനമാ ക്കിയുള്ളതാണ് ഈ റിപ്പോർട്ടെന്നാണ് സൂചന. യുഎസ് ആക്രമണം ഇറാന്റെ ആണവപദ്ധതിയെ തകർത്തുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അ വകാശവാദങ്ങൾ ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. എന്നാൽ ഈ വിലയിരുത്തലിനോട് യോജിക്കു ന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെറ്റാ ണ്. രഹസ്യരേഖയായി സൂക്ഷിച്ചിരുന്ന ഇത്ഇന്റലിജൻസിലെ ആരോ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു.പ്രസിഡന്റിനെ കരിവാരിത്തേക്കാനും ആക്ര മണങ്ങൾ നടത്തിയ ധീരരായ പൈലറ്റുകളെ ചെറുതാക്കാനുമുള്ള നീക്കമാണിത്. 30,000 പൗണ്ടുള്ള പതിനാല് ബോംബുകൾ വർഷിച്ചാൽ സമ്പൂർണനാശമാണുണ്ടാകുകയെന്ന് എല്ലാവർക്കുമറിയാമെന്നും അവർ കൂട്ടിച്ചേർ ത്തു.ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈ നികാക്രമണമാണ് യുഎസ് നടത്തിയതെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോ ഷ്യലിൽ കുറിക്കുകയും ചെയ്‌തിട്ടുണ്ട്.
ഏറ്റവും വിജയകരമായ സൈനിക നടപടിക ളിലൊന്നിനെക്കുറിച്ച് മാധ്യമങ്ങൾ വ്യാജ വാ ർത്ത പ്രചരിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ എന്നീ അമേരിക്കൻ മാധ്യമങ്ങളെയാണ് ട്രംപ് വിമർശിച്ചത്.
Defense Intelligence Agency report says strike on Iran failed, Trump criticizes media