പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസുമണ്ട്: അസംതൃപ്തി  പരസ്യമാക്കി തരൂര്‍

പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസുമണ്ട്: അസംതൃപ്തി  പരസ്യമാക്കി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള തന്റെ അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞ് പ്രവര്‍ത്തകസമിതിയംഗം ഡോ. ശശി തരൂര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്നെ ക്ഷണിക്കാത്തതിനാലാണ് പോകാതിരുന്നതെന്നു തരൂര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.
ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക്‌ല ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പറഞ്ഞ തരൂര്‍
കൂടുതല്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നു കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ച പഹല്‍ഗാന്‍ മിഷന്റെ ഭാഗമായി മാത്രമായിരുന്നു. രാജ്യ വിഷയങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയം നോക്കാറില്ല. രാജ്യത്തിന്റെ താല്‍പര്യങ്ങളാണ് നോക്കുക. ഭാരത പൗരന്‍ എന്ന നിലയില്‍  അതു തന്റെ  കടമയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ കുറച്ചു കാലമായി അകല്‍ച്ചയിലാണ്. ബിജെപിയുമായി തരൂര്‍ അടുക്കുന്നതായ പ്രചാരണം വ്യാപകമാണ്.

.ഇതിനിടയിലാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ദിവസം തന്നെ പ്രതികരണവുമായി തരൂര്‍ രംഗത്ത് വന്നത്. എന്നാല്‍ തരൂരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. ക്ഷണിക്കാന്‍ നിലമ്പൂരില്‍ കല്യാണമല്ല നടക്കുന്നതെന്നും ആര്‍ക്കും അവിടെ വരാമെന്നുമയാിരുന്നു രാജ്‌മോന്‍ ഉണ്ണിത്താന്റെ പ്രതികരണം

Difference of opinion with the party: Tharoor makes his dissatisfaction public

Share Email
Top