ഗാര്‍ലാന്‍ഡ് റണ്‍ ഓഫ് ഇലക്ഷന്‍ ഡിലന്‍ ഹെഡ്രിക്കിന് അട്ടിമറി വിജയം

ഗാര്‍ലാന്‍ഡ് റണ്‍ ഓഫ് ഇലക്ഷന്‍ ഡിലന്‍ ഹെഡ്രിക്കിന് അട്ടിമറി വിജയം

പി പി ചെറിയാന്‍

ഡാളസ്: ഗാര്‍ലാന്‍ഡ് സിറ്റി മേയര്‍ സ്ഥാനത്തേക്ക് ഇന്ന് നടന്ന വാശി ഏറിയ റണ്‍ ഓഫ് തെരഞ്ഞെടുപ്പില്‍ ഡിലന്‍ ഹെഡറിക്ക് അട്ടിമറി വിജയം കരസ്ഥമാക്കി രാത്രി 11 മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത് .ഡിലന്‍ ഹെഡറിക്കിന് 4006 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ഡബ്റാ മോറിസിനു 3743 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് .മൂന്നു തവണ കൗണ്‍സില്‍ മെമ്പറായിരുന്ന ഒരു സിവില്‍ എഞ്ചിനീയര്‍ കൂടിയാണ് ഡിലന്‍.

മെയ് 3 ന് നടന്ന ഗാര്‍ലാന്‍ഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ മൂന്നാമത് വന്ന പി. സി. മാത്യു, നാലാമത് വന്ന ഷിബു സാമുവേല്‍, ആറാമത് വന്ന കോണി കൈവി, എന്നിവരുടെ പിന്തുണ ഡിലന്‍ ഹെഡറിക്കിന്റെ വിജയം ഉറപ്പാക്കി ഇപ്പോഴത്തെ മേയര്‍ സ്‌കോട്ട് ലേമായും ഡിലന്‍ ഹെഡ്രിക്കിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Dilan Hedric wins in Garland run of election

Share Email
LATEST excelnclexrn
More Articles
Top