വാഷിംഗ്ടണ്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. ഇസ്രയേല്‍ ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഐഎഇഎ മുന്നറിയിപ്പുമായി രംഗത്തു വന്നത്. ആക്രമണമുണ്ടായാല്‍ അനുവികരണമായിരിക്കും അന്തിമഫലമെന്നു
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തലവന്‍ റഫാല്‍ ഗ്രോസി മുന്നറിയിപ്പു നല്‍കി. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ലോകത്തിന്റെ ആണവ സുരക്ഷയെ തന്നെ ബാധിക്കും. നിലവില്‍ അണുവികിരണം ഉണ്ടായിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളികളയാനാകില്ല. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ ഇറാനിലെ ആണവകേന്ദ്രങ്ങളുടെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും റഫാല്‍ ഗ്രോസി പറഞ്ഞു.
ടെഹ്‌റാനിലെ മിസൈല്‍ ഫാക്ടറി അടക്കം ഇറാനിലെ നിരവധി സൈനികത്താവളങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. ടെഹ്‌റാനില്‍ ഒരു ആണവ ശാസ്ത്രജ്ഞനെക്കൂടി വധിച്ചെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.
Do not attack Iran's nuclear facilities: International Atomic Energy Agency warns