കലാപത്തെ കടുത്ത രീതിയിൽ തന്നെ നേരിടും; ഇൻസറക്ഷൻ ആക്ട് പ്രയോഗിക്കുന്നത് തള്ളാതെ ഡോണൾഡ് ട്രംപ്

കലാപത്തെ കടുത്ത രീതിയിൽ തന്നെ നേരിടും; ഇൻസറക്ഷൻ ആക്ട് പ്രയോഗിക്കുന്നത് തള്ളാതെ ഡോണൾഡ് ട്രംപ്

ലൊസാഞ്ചലസ്: പ്രക്ഷോഭം തുടരുന്ന ലൊസാഞ്ചലസിൽ 700 മറീനുകളെ വിന്യസിച്ച നടപടിയെ ട്രംപ് ന്യായീകരിച്ചു. പ്രക്ഷോഭം നേരിടാൻ 2000 നാഷനൽ ഗാർഡുകളെയും 700 നാവിക സേനാംഗങ്ങളെയും കൂടി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം 2000 നാഷനൽ ഗാർഡുകളെ നിയോഗിച്ചതിനു പുറമേയാണിത്. നാഷനൽ ഗാർഡുകളെ നിയോഗിച്ചതിനെതിരെ കലിഫോർണിയ കേസ് ഫയൽ ചെയ്തിരുന്നു. 6 പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ ഇത്തരമൊരു നടപടിക്ക് യുഎസ് പ്രസിഡന്റ് ഉത്തരവിടുന്നത്.

അതേസമയം, യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് (ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തിൽ കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം) തീർച്ചയായും ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘രാജ്യത്തെ വെറുക്കുന്നവരാണ് അവർ. സുരക്ഷാ സേനയെ എതിർക്കാൻ ശ്രമിച്ചാൽ കടുത്ത രീതിയിൽ തന്നെ നേരിടും’ – ഡോണൾഡ് ട്രംപ് പ്രതിഷേധക്കാർക്ക് താക്കീത് നൽകി.

യുഎസ് സേനയുടെ 250–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ട്രംപ് സൈനികരെ അഭിസംബോധന ചെയ്യും. ട്രംപിന്റെ 79–ാം ജന്മദിനം കൂടിയായ 14ന് വാഷിങ്ടനിൽ പ്രത്യേക സൈനിക പരേഡും നടക്കും. സൈനിക പരേഡിനിടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

Will deal with riots in a tough manner; 
Donald Trump considering Insurrection Act


Share Email
LATEST
More Articles
Top