പാക്കിസ്ഥാനില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി

പാക്കിസ്ഥാനില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനെ വിറപ്പിച്ച് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്.  പാകിസ്ഥാനിലെ മുള്‍ട്ടാനില്‍നിന്ന് 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഞായറാഴ്ച്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം നാലുമണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ആളപയമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

മുസാകേല്‍ ജില്ലയിലും സമീപ പ്രദേശങ്ങളിലും ചെറു ഭൂപ്രകമ്പങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂപ്രകമ്പന നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം പ്രകാരം ഭൂചലനത്തിന് 5.5 തീവ്രതയുണ്ടായിരുന്നു. ഭൂകമ്പം ഭൂതലത്തില്‍ നിന്നും ഏകദേശം 28 കിലോമീറ്റര്‍ ആഴത്തിലായിരുന്നുവെന്നും അതിന്റെ കേന്ദ്രബിന്ദു മുസാകേലില്‍ നിന്നും 56 കിലോമീറ്റര്‍ വടക്കു കിഴക്കാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശങ്ങളില്‍ ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരന്തനിവാരണ വിഭാഗം സ്ഥിതിഗതികള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

2015-ല്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥന്‍ മേഖലകളിലായി നടന്ന  7.5 തീവ്രതയുള്ള ഭൂചലനത്തില്‍ 400-ലധികം പേര്‍ മരിച്ചു. 2005-ലെ 7.6 തീവ്രതയുള്ള ഭൂചലനം 73,000-ത്തിലധികം മരണമുണ്ടാവുകയും 35 ലക്ഷം ആളുകളെ വാസസ്ഥലം വീടുകളും മറ്റും നഷ്ടപ്പെടുകയും ചെയ്തിരുന്ന.
2021-ല്‍ ബലൂചിസ്ഥാനിലെ ഹര്‍ണായ് ജില്ലയില്‍ ഉണ്ടായ ഭൂചലനം 20 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 10-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Earthquake in Pakistan: 5.3 magnitude recorded on the Richter scale
Share Email
Top