രാജ്ഭവനിലെ പരിപാടിക്കിടെ വിദ്യാഭ്യസ മന്ത്രി ഇറങ്ങിപ്പോയ സംഭവം: ഗവര്‍ണറെ അപമാനിച്ചെന്നു രാജ്ഭവന്‍

രാജ്ഭവനിലെ പരിപാടിക്കിടെ വിദ്യാഭ്യസ മന്ത്രി ഇറങ്ങിപ്പോയ സംഭവം: ഗവര്‍ണറെ അപമാനിച്ചെന്നു രാജ്ഭവന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും ഗവര്‍ണറെ അപമാനിച്ചുവെന്നും രാജ്ഭവന്‍. ഇന്ന് രാവിലെ സ്‌കൗട്ട് കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത് ഇടയ്ക്ക് ഇറങ്ങിപ്പോയ  മന്ത്രിയുടെ ബഹിഷ്‌കരണത്തിനെതിരേയാണ് ഇപ്പോള്‍ രാജ്ഭവന്‍ രൂക്ഷമായ വിമര്‍ശനവുമായി പത്രക്കുറിപ്പ് ഇറക്കിയത്.

വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചു. പരിപാടിക്കിടെ പറയാതെ ഇറങ്ങിപ്പോയി. ഇത് തെറ്റായ കീഴ് വഴക്കമാമെന്നും രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസ് പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ചിത്രം പൊതതുപരിപാടിയില്‍ വെച്ചതിനാലാണ് താന്‍ പരിപാടി ബഹിഷ്‌ക്കരിച്ചതെന്നാണ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.
എന്നാല്‍ ഭരണഘടനയോടുള്ള കൂറു പ്രഖ്യാപിച്ച്  ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഇന്നു നടത്തിയ ഈ  െപെരുമാറ്റത്തിലൂടെ ഗവര്‍ണറുടെ ഓഫീസിനു പുറമേ ഗവര്‍ണറെയും വ്യക്തിപരമായി അപമാനിച്ചതായി രാജ്ഭവന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.  പ്രോട്ടോക്കോള്‍ അനുസരിച്ച്, ഗവര്‍ണറുമായി വേദി പങ്കിടുന്നവര്‍ ഗവര്‍ണ്‍ പരിപാടി കഴിഞ്ഞ് ഇറങ്ങുന്നതു വരെ പുറത്തേയക്ക് പോവരുതെന്നതാണ് ചട്ടം

നിര്‍ഭാഗ്യവശാല്‍, വിദ്യാഭ്യാസ വകുപ്പ്  മന്ത്രി തന്റെ മോശം പെരുമാറ്റത്തിലൂടെ  തെറ്റായ മാതൃക സൃഷ്ടിച്ചുവെന്നും രാജ്ഭവന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Education Minister walks out of Raj Bhavan event

Share Email
Top