കാനഡയിലെ ‘ഈ മനോഹര തീരം’ സംഗീതവിരുന്നിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

കാനഡയിലെ ‘ഈ മനോഹര തീരം’ സംഗീതവിരുന്നിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

എഡ്മണ്ടണ്‍: കാനഡയിലെ എഡ്മണ്ടണിലെ സെന്റ് ജേക്കബ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 21-ാം തീയതിയായ ശനിയാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 8 വരെ പ്ലസന്റ് വ്യൂ കമ്മ്യൂണിറ്റി ലീഗ് ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക ആഘോഷം ‘ഈ മനോഹര തീരം…’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു. 1970, 80, 90 കാലഘട്ടങ്ങളിലെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ നിത്യഹരിത ഗാനങ്ങള്‍ സംയോജിപ്പിച്ച സംഗീതവിരുന്നാണ് പ്രധാന ആകര്‍ഷണം.

ഇതോടനുബന്ധിച്ചു വിവിധതര നാടന്‍ ഭക്ഷണവിഭവങ്ങള്‍ ഉള്‍പ്പെടുത്തി തത്സമയ പാചകത്തോടെയുള്ള നാടന്‍ തട്ടുകടയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രചാരമുള്ള വിഭവങ്ങള്‍ രാവിലെ 11 മുതല്‍ രാത്രി 10 വരെ ലഭ്യമാകുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കായിക മത്സരങ്ങള്‍, കുടുംബ വിനോദങ്ങള്‍ എന്നിവയും അതേ സ്ഥലത്ത് ഒരുക്കുന്നുണ്ട് എന്നുള്ളത് പരിപാടിയുടെ പ്രത്യേകത ആണ്.

ഓരോ മണിക്കൂറിലും നറുക്കെടുപ്പുകള്‍ നടത്തപ്പെടും. കൂടാതെ ലക്കി ഡ്രോ വഴിയും രണ്ട് മെഗാ സമ്മാനങ്ങള്‍ അന്നേദിവസം പ്രഖ്യാപിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. സീറ്റ് റിസര്‍വേഷനോടെയുള്ള ലക്കി ഡ്രോ കൂപ്പണ്‍ 10 ഡോളറിനും, കൂപ്പണ്‍ മാത്രം 5 ഡോളറിനും ലഭ്യമാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന സംഗീതവും, നാടന്‍ വിഭവങ്ങളും, കുടുംബവിനോദങ്ങളും ഒന്നിച്ചുചേരുന്ന ഈ മനോഹര തീരത്തിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: (780) 8847337

Ee manohara theeram At St. Jacob’s Syrian Orthodox Church, Edmonton

Share Email
LATEST
Top