swayamvara
pulimoottil

ലീഡ്‌സ് ടെസ്റ്റ് ഇന്ത്യയ്‌ക്കെതിരേ ഇംഗ്ലണ്ട് പൊരുതുന്നു: ഇന്ത്യ 471 ന് ഓള്‍ ഓട്ട്, ഇംഗ്ലണ്ട് മൂന്നിന് 209

ലീഡ്‌സ് ടെസ്റ്റ്  ഇന്ത്യയ്‌ക്കെതിരേ ഇംഗ്ലണ്ട് പൊരുതുന്നു: ഇന്ത്യ 471 ന് ഓള്‍ ഓട്ട്, ഇംഗ്ലണ്ട് മൂന്നിന് 209

ലണ്ടന്‍: ലീഡ്‌സ് പുല്‍മൈതായിയില്‍ ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ ഇംഗ്ലണ്ട് പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 471 ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറിയുമായി ഒലി പോപ്പും(100) റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍.

നാല് റണ്‍സെടുത്ത സാക് ക്രോളിയുടെയും 62 റണ്‍സടിച്ച ബെന്‍ ഡക്കറ്റിന്റെയും 28 റണ്‍സെടുത്ത ജോ റൂട്ടിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പേസര്‍ ജസ്പ്രിത് ബുംറയാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് ഉള്ളപ്പോള്‍ ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കി ബുംറ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.

രണ്ടാം വിക്കറ്റില്‍ ബെന്‍ ഡക്കറ്റും ഒലി പോപ്പും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് ട്രാക്കിലായി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി മുന്നോട്ടു പോകുന്നതിനിടെയാണ് ബുംറ വീണ്ടും കൊടുങ്കാറ്റായത്. 62 റണ്‍സെടുത്ത ഡക്കറ്റിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ 126 ന് രണ്ട് എന്ന നിലയിലായി ഇംഗ്ലണ്ട്.

രണ്ടാം ദിനത്തെ അവസാന സെഷനില്‍ സ്‌കോര്‍ 206 ല്‍ നിലക്കെ ജോ റൂട്ടിനെയും ബുംറ മടക്കി. 58 പന്തില്‍ 28 റണ്‍സാണ് റൂട്ട് നേടിയത്. ഏഴ് വിക്കറ്റ് അവശേഷിക്കെ 262 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 471 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ദിവസത്തെ രണ്ടാം സെഷനിലാണ് ഇന്ത്യയുടെ ഇന്നിംങ്സ് അവസാനിച്ചത്. മൂന്നിന് 430 എന്ന ശക്തമായ നിലയില്‍ നിന്നു 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അവസാനത്തെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്.

England struggle against India
India all out for 471, England 209 for 3
Share Email
LATEST excelnclexrn
More Articles
Top